Latest NewsKeralaNews

വർഗീയ മുതലെടുപ്പ് നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : ഹലാല്‍ വിഷയത്തില്‍ പ്രതികരിച്ചതിന്റെ പേരില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

Read Also : സൂപ്പര്‍ ​സ്​പെഷാലിറ്റി ആശുപത്രി പകല്‍ക്കൊള്ള നടത്തുന്നെന്ന ആരോപണം ; ഒടുവിൽ ക്ഷമാപണവുമായി നടൻ

ഹിന്ദു ഐക്യ വേദി ജനറൽ സെക്രട്ടറി ആർ. വി. ബാബുവിനെ അറസ്റ്റു ചെയ്ത പോലീസ് നടപടി സർക്കാരിന്റെ വർഗീയ പ്രീണനത്തേയും ഫാസിസത്തെയുമാണ് തുറന്നു കാണിക്കുന്നതെന്ന് കുമ്മനം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

“ഹലാലിനെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരു പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം
ധ്വംസിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. വർഗീയ മുതലെടുപ്പ് നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്”, കുമ്മനം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button