Latest NewsKeralaCinemaMollywoodNewsIndiaBollywoodEntertainmentKollywoodMovie GossipsMovie Reviews

കെ ജി എഫ് ചാപ്റ്റര്‍ 2 : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തുമായി യങ് സൂപ്പര്‍ സ്റ്റാര്‍ യാഷിന്റെ ആരാധകർ

കൊച്ചി: കന്നഡയില്‍ ബ്ലോക്ക് ബസ്റ്റര്‍ ആയിരുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ‘കെ ജി എഫി’ന്റെ രണ്ടാം ഭാഗമാണ്, ‘KGF ചാപ്റ്റര്‍ 2’. യാഷ്, ശ്രീനിധി ഷെട്ടി എന്നിവര്‍ക്കൊപ്പം ബോളിവുഡ് നടനായ സഞ്ജയ് ദത്തും രവീണ ടന്‍ഡനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് ട്വിറ്ററിലൂടെ റിലീസ് തീയതി 2021 ജൂലൈ 16 ആണെന്ന് അറിയിച്ചത്.

Read Also : നിയമസഭ തെരഞ്ഞെടുപ്പ് : ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ നിലപാടുമാറ്റി സിപിഎം

റിലീസ് തിയ്യതി പ്രഖ്യാപിച്ചതോടെ വിചിത്ര ആവശ്യവുമായി പ്രധാനമന്ത്രിക്ക് കത്തുമായി യാഷ് ആരാധകര്‍ . 2021 ജൂലൈ പതിനാറ് ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആരാധകർ കത്ത് അയച്ചു.

‘വളരെയേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യാഷ് ചിത്രം ‘കെ ജി എഫ്: ചാപ്റ്റര്‍ 2′, 2021 ജൂലൈ 16 വെള്ളിയാഴ്ച റിലീസ് ചെയ്യുകയാണ്. ആളുകള്‍ ആവേശത്തോടെ ചിത്രത്തിന്റെ വരവ് കാത്തിരിക്കുകയാണ്. അതുകൊണ്ട്, ആ ദിവസം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളുടെ വികാരം മനസിലാക്കാന്‍ ശ്രമിക്കുക. ഈ ചിത്രം വെറുമൊരു സിനിമ മാത്രമല്ല, ഒരു വികാരം കൂടിയാണ്.’
ts@yles_rocking എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഷെയര്‍ ചെയ്തതിനു ശേഷം ഈ കത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറി. യാഷിന്റെ ആരാധകര്‍ ട്വിറ്ററിലൂടെ ഈ കത്ത് പ്രചരിപ്പിക്കുന്നതിനിടെ മറ്റു ചിലര്‍ നേരിട്ട് പ്രധാനമന്ത്രി മോദിയെ ടാഗ് ചെയ്തു കൊണ്ട് ഈ അഭ്യര്‍ത്ഥന പരിഗണിക്കണമെന്ന് ആവശ്യപ്പെടാനും തുടങ്ങി.

‘കെ ജി എഫ് ചാപ്റ്റര്‍ 2’ നിര്‍മ്മിച്ചിരിക്കുന്നത് വിജയ് കിരഗന്ധൂര്‍ ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button