COVID 19Latest NewsKeralaNews

സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്

കേരളത്തില്‍ ഇന്ന് 5610 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.19 പേര്‍ മരണമടഞ്ഞു. നിലവില്‍ 67795 പേരാണ് കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. രോ​ഗബാധ സ്ഥിരീകരിച്ചതില്‍ 22 ആരോ​ഗ്യപ്രവ‍ര്‍ത്തകരുണ്ട്. 91931 സംപിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു.

6653 പേ‍‍ര്‍ രോ​ഗമുക്തരായി. ആകെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ അഞ്ച് ശതമാനത്തിന്റെ കുറവ് ഒരാഴ്ചയില്‍ ഉണ്ടായി. ടെസ്റ്റുകളുടെ എണ്ണം ​ഗണ്യമായി വ‍ര്‍ധിച്ചു. ഈ മാസം ഒന്നാം തീയതി 33579 സാംപിളുകള്‍ പരിശോധിച്ചു. 52940, 59635,84007,91932 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധിച്ച സാംപിളുകളുടെ എണ്ണം.

കടുത്ത പ്രതിരോധം തീ‍ര്‍ത്തതിനാലാണ് ഇതുവരെേയും നിരവധി പേരെ കൊവിഡ് ബാധിക്കാതിരുന്നതും കൊവിഡ് വ്യാപനം മന്ദ​ഗതിയിലായതും. കൊവിഡ് ചികിത്സയ്ക്കായി പൂര്‍ണസജ്ജരാവാനും മരണനിരക്ക് കുറയ്ക്കാനും നമ്മുക്കായി. കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നില്ല എന്നത് ഈ രം​ഗത്ത് കൂടുതല്‍ ​ഗൗരവത്തോടെ ഇടപെടണം എന്ന സന്ദേശമാണ് തരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button