കേരളത്തില്‍ ഇന്ന് 5610 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.19 പേര്‍ മരണമടഞ്ഞു. നിലവില്‍ 67795 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചതില്‍ 22 ആരോഗ്യപ്രവര്‍ത്തകരുണ്ട്. 91931 സംപിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു.
6653 പേര്‍ രോഗമുക്തരായി. ആകെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ അഞ്ച് ശതമാനത്തിന്റെ കുറവ് ഒരാഴ്ചയില്‍ ഉണ്ടായി. ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഈ മാസം ഒന്നാം തീയതി 33579 സാംപിളുകള്‍ പരിശോധിച്ചു. 52940, 59635,84007,91932 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധിച്ച സാംപിളുകളുടെ എണ്ണം.
കടുത്ത പ്രതിരോധം തീര്‍ത്തതിനാലാണ് ഇതുവരെേയും നിരവധി പേരെ കൊവിഡ് ബാധിക്കാതിരുന്നതും കൊവിഡ് വ്യാപനം മന്ദഗതിയിലായതും. കൊവിഡ് ചികിത്സയ്ക്കായി പൂര്‍ണസജ്ജരാവാനും മരണനിരക്ക് കുറയ്ക്കാനും നമ്മുക്കായി. കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നില്ല എന്നത് ഈ രംഗത്ത് കൂടുതല്‍ ഗൗരവത്തോടെ ഇടപെടണം എന്ന സന്ദേശമാണ് തരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments