കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിനെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഹലാല്‍ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പാറക്കടവ് കുറുമശേരി ബേക്കറിയുടമയെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആര് വി ബാബുവിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബര്‍ 28 ന് ആണ് സംഭവം നടക്കുന്നത്. ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്ക൪ കടയുടെ മുൻപിൽ ഒട്ടിച്ച് വെച്ചിരുന്നു.
Post Your Comments