മുംബൈ: പോത്ത് ചത്തതിന് പിന്നില്‍ കുടുംബാംഗങ്ങളുടെ മന്ത്രവാദം എന്ന് സംശയിച്ചു മഹാരാഷ്ട്രയില്‍ ബന്ധുവായ ആറുവയസുകാരനെ ദമ്പതികള്‍ കൊലപ്പെടുത്തി. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
രത്‌നഗിരി ഗ്രാമത്തിലാണ് സംഭവം. രോഹിദാസും ഭാര്യ ദേവിയബായുമാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ കാണാതായ കുട്ടിയെ തേടിയുള്ള തെരച്ചിലിന് ഒടുവിലാണ് സംഭവം പുറത്തായത്.
read also:കോവിഡ് വാക്സിനേഷന്റെ മൂന്നാംഘട്ടം മാര്‍ച്ചില്‍ ആരംഭിക്കും ; 27 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കും
കൂട്ടുകാര്‍ക്ക് ഒപ്പം ഗ്രാമത്തിന് വെളിയില്‍ കളിക്കുന്നതിനിടെ കാണാതായ കുട്ടിയെ അന്വേഷണത്തിനൊടുവിൽ സ്‌കൂളിന് സമീപം വീണുകിടക്കുന്നതായി കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ ബന്ധുക്കൾ കൂടിയായ രോഹിദാസും ഭാര്യയും കൊലപ്പെടുത്തിയതാനെന്ന് കണ്ടെത്തിയത്. ബന്ധുക്കള്‍ മന്ത്രവാദം നടത്തിയത് കൊണ്ടാണ് പോത്ത് ചത്തതെന്നാണ് ദമ്ബതികള്‍ സംശയിച്ചതെന്ന് പൊലീസ് പറയുന്നു.
Post Your Comments