KeralaLatest NewsNews

ക്ഷേമ പെൻഷനുകൾ വർധിപ്പിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ, ക്ഷേമ പെൻഷനുകൾ വർധിപ്പിച്ച് ധനവകുപ്പ് ഉത്തരവ് നൽകിയിരിക്കുന്നു. 1500 രൂപയിൽനിന്ന് 1600 രൂപയാക്കിയാണ് ഉയർത്തിയിരിക്കുന്നത്. ബജറ്റിലെ പ്രഖ്യാപന പ്രകാരമുള്ള വർധന ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിക്കുകയുണ്ടായി. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങി തടസ്സപ്പെടാതിരിക്കാനാണ് ഇപ്പോഴേ സർക്കാർ ഉത്തരവിറക്കിയത്.

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4 ഗഡുക്കളായി 16% ഡിഎ (ക്ഷാമബത്ത) അനുവദിച്ചും ധനവകുപ്പ് ഉത്തരവിറക്കിയിരിക്കുകയാണ്. ഏപ്രിൽ മുതൽ ഇത് ലഭിക്കുന്നതാണ്. 2019 ജനുവരി ഒന്നിലെ 3%, 2019 ജൂലൈ ഒന്നിലെ 5%, 2020 ജനുവരി ഒന്നിലെ 4%, 2020 ജൂലൈ ഒന്നിലെ 4% ക്ഷാമബത്തകളാണ് അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button