COVID 19KeralaLatest NewsNewsIndia

കോവിഡ് വാക്‌സിനേഷന് മുൻപും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ധർ

കോവിഡ്  പ്രതിരോധ വാക്‌സിൻ വിതരണം ആരംഭിച്ചതോടെ വൈറസ് വ്യാപനം ഇല്ലാതാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഇതുവരെ നാലു ദശലക്ഷത്തിലധികം പേർക്ക് ഇന്ത്യ വാക്‌സിനേഷന്റെ ആദ്യ ഡോസ് നൽകി കഴിഞ്ഞു. രണ്ടാം ഡോസ് വിതരണത്തിന്റെ ഒരുക്കങ്ങൾ രാജ്യത്ത് പുരോഗമിക്കുകയാണ്. വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിച്ച ആർക്കും ഗുരുതര പാർശ്വ ഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വാക്‌സിനേഷന് മുൻപും ശേഷവും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

Read Also : ഗുരുവായൂരപ്പന്റെ ചിത്രം വീട്ടില്‍ വച്ചാല്‍ 

പുകവലി, മദ്യപാനം, കടുത്ത മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, എന്നിവ രോഗപ്രതിരോധ ശേഷിയെ ദുർബലമാക്കുകയും വാക്‌സിൻ പ്രക്രിയയെ നിരർത്ഥകമാക്കുകയും ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. പുകവലി ആന്റിബോഡിയുടെ ഫലം കുറയ്ക്കാൻ കാരണമാകും. വാക്‌സിനേഷൻ സ്വീകരിച്ചതിന് ശേഷം ശരീരത്തിൽ ആന്റിബോഡി രൂപപ്പെട്ടാലും പുകവലിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ പുകവലിക്കാരിൽ പെട്ടെന്ന് അതിന്റെ സ്വാധീനം ക്ഷയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം എന്നിവയും ആന്റിബോഡിയുടെ ഉത്പാദനം കുറയ്ക്കും. അതിനാൽ തന്നെ വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കുന്നതിന് മുൻപുള്ള രണ്ട് രാത്രികളിൽ നന്നായി ഉറങ്ങാൻ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ പറയുന്നു. നല്ല ഉറക്കവും വ്യായാമവും പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതും വാക്‌സിൻ ഡോസിന്റെ ഫലപ്രാപ്തി വർധിപ്പിക്കും. ഓരോ വ്യക്തിയുടെയും രോഗപ്രതിരോധ ശേഷിയെ ആശ്രയിച്ച് ശരീരത്തിൽ രൂപപ്പെടുന്ന ആന്റിബോഡിയുടെ കാലാവധി വ്യത്യാസപ്പെടാമെന്നുള്ള ഘടകങ്ങൾ മനസിലാക്കിയിരിക്കണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button