COVID 19Latest NewsNewsGulfQatar

ഖത്തറില്‍ കോവിഡ് ബാധിച്ച് 11 വയസ്സുള്ള കുട്ടി മരിച്ചു

ഖത്തറില്‍ ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. 11 വയസ്സുള്ള കുട്ടിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരണപ്പെട്ടവരുടെ എണ്ണം 250 ആയി. അതേസമയം, ഇന്ന് 398 പേര്‍ക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി

ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 371 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 27 പേര്‍ രാജ്യത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇതോടെ ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ ആകെ എണ്ണം 153,296 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button