ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി സുപ്രീം കോടതിയില്‍. ഫാറൂഖിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
Read Also: കേന്ദ്ര ബഡ്ജറ്റ്; കേരളത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സ്പെഷ്യല്‍ ട്വീറ്റ്
സംഭവത്തെ തുടർന്ന് ജനുവരി രണ്ടിനാണ് മുനവര്‍ ഫാറൂഖി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലാകുന്നത്. പരിപാടിയില്‍ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകന് ഏകലവ്യ സിംഗ് ഗൗറിന്റെ പരാതിയിലായിരുന്നു നടപടി.
Post Your Comments