Latest NewsGulf

മതനിന്ദ : യു.എ.ഇയില്‍ യുവാവിന് കടുത്ത ശിക്ഷയും കനത്ത പിഴയും

അജ്മാന്‍•മത നിന്ദ നടത്തിയതിന് അറബ് പുരുഷന് അജ്മാനില്‍ 7 വര്‍ഷം തടവും 500,000 ദിര്‍ഹം (ഏകദേശം 93.37 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴയും ശിക്ഷ. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും അജ്മാന്‍ ക്രിമിനല്‍ കോടതി ഉത്തരവിട്ടു.

ഇയാളെ ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് അല്‍ ബയാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമനടപടികളുടെ ചെലവ് അടയ്ക്കാനും ഇയാള്‍ക്ക് ബാധ്യതയുണ്ട്.

ഒരു സ്ത്രീയാണ് പരാതിക്കാരി. വഴക്കിനിടെ പ്രതി തന്നെ അസഭ്യം പറയുകയും ദൈവത്തെ അവഹേളിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

ഇയാളുടെ വോയ്സ് സന്ദേശങ്ങള്‍ വീണ്ടെടുത്തത്തില്‍ നിന്നും ഇയാള്‍ മനപൂര്‍വ്വം ദൈവ നിന്ദ നടത്തിയതായി അധികാരികള്‍ കണ്ടെത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button