ഇസ്ലാമാബാദ്: പാക്കിസ്ഥാന് ചൈന നല്‍കിയത് അംഗീകാരമില്ലാത്ത കോവിഡ് വാക്സിന്‍. കൃത്യമായ പരീക്ഷണങ്ങള്‍ പോലും നടത്താതെ അഞ്ചുലക്ഷം ഡോസ് വാക്സിനുകളാണ് ചൈന പാക്കിസ്ഥാന് നല്‍കിയത്. സിനോഫാം വാക്‌സിനാണ് പാക്കിസ്ഥാന് നല്‍കുമെന്ന് ചൈന പറഞ്ഞിരുന്നത്. അതേസമയം 11ലക്ഷം ഡോസ് വാക്സിനാണ് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടത്. ആദ്യം അഞ്ച് ലക്ഷം ഡോസ് നല്‍കാമെന്നും ബാക്കി പിന്നീട് പരിഗണിക്കാമെന്നുമായിരുന്നു ചൈന നല്‍കിയ വാഗ്ദാനം. ഇത് ഇമ്രാന്‍ സര്‍ക്കാര്‍ വിശ്വാസത്തിലെടുത്തു. ചൈന വാക്സിന്‍ കൈമാറുമെന്ന് ഉറപ്പുനല്‍കിയതായി പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി നേരത്തെ പറയുകയും ചെയ്തിരുന്നു.
എന്നാൽ പാക്കിസ്ഥാനില്‍ ഇതിനോടകം തന്നെ അരലക്ഷത്തിലധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതില്‍ 11,000 പേര്‍ മരിച്ചു, എന്നാല്‍ ഇത് ഔദ്യോഗിക കണക്കുകള്‍ മാത്രമാണെന്നും യഥാര്‍ത്ഥ കണക്ക് ഇതിന്റെ ഇരട്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനയുടെ വാക്സിന്‍ ഉപയോഗിക്കാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായത്. മാത്രമല്ല സാമ്ബത്തികമായി തകര്‍ന്ന് തരിപ്പണമായ പാക്കിസ്ഥാന് മറ്റുരാജ്യങ്ങളില്‍ നിന്ന് പണംകൊടുത്ത് വാക്സിന്‍ വാങ്ങുന്നതിനുളള കഴിവില്ല. വാക്സിന്‍ കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കാനുളള സാങ്കേതികവിദ്യയും പാക്കിസ്ഥാനില്‍ ഇല്ല. ഈ സാഹചര്യത്തില്‍ രണ്ട് മുതല്‍ എട്ടുഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കാന്‍ കഴിയുന്ന ചൈനീസ് വാക്സിന്‍ മാത്രമാണ് പാക്കിസ്ഥാന് ഇപ്പോള്‍ ആശ്രയിക്കാന്‍ കഴിയുന്നത്. മറ്റ് വാക്സിനുകള്‍ -70 ഡിഗ്രി സെല്‍ഷ്യസിലാണ് സൂക്ഷിക്കേണ്ടത്.
Read Also: ആ ഡൂപ്ലിക്കേറ്റ് ദൈവം; ചതിച്ചു, പെങ്ങളെ ക്ഷമിക്കണം..ഷറപ്പോവയോട് മാപ്പിരന്ന് മലയാളികള്‍!
ചൈനയുടെ വാക്സിന്റെ കാര്യത്തില്‍ പാക്കിസ്ഥാനിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്. ശരിയായ രീതിയില്‍ പരീക്ഷണം നടത്താത്ത അഗീകാരമില്ലാത്ത വാക്സിനാണ് ചൈന പാക്കിസ്ഥാന് നല്‍കുന്നതെന്നതാണ് കാരണം. അതേസമയം ചൈനീസ് വാക്സിന്‍ ദരിദ്രരായ പാക്കിസ്ഥാന്‍ പോലെയുള്ള രാജ്യത്തിനു അനുയോജ്യമാണെന്നാണ് കൊറോണ ചികിത്സയില്‍ വിദഗ്ധരായ ചൈനീസ് ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍ ചൈനീസ് വാക്സിന്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് ചില വിദഗ്ധരായ ഡോക്ടര്‍മാര്‍ തന്നെ ചോദ്യം ഉന്നയിക്കുന്നുണ്ട്. മറ്റ് വാക്‌സിനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന് സുതാര്യതയില്ലെന്ന് പാക് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം ഇന്ത്യയടക്കമുള്ള മറ്റുരാജ്യങ്ങളില്‍ നടത്തിയതുപോലുള്ള വലിയ രീതിയിലുള്ള പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ പാക്കിസ്ഥാന് ഇനിയും ഏറെ സമയം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വാക്‌സിന്‍ നയതന്ത്രത്തിന്റെ ഭാഗമായി ഇന്ത്യ നല്‍കിയ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉപയോഗിച്ച് ബംഗ്ലാദേശില്‍ ഇതിനകം തന്നെ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ ആരംഭിച്ചുകഴിഞ്ഞു.
Post Your Comments