കര്‍ഷക സമരത്തിൽ അഭിപ്രായങ്ങൾ പങ്കുവെച്ച് മലയാള താരങ്ങളും. ഉണ്ണി മുകുന്ദൻ, മേജർ രവി, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവർ അന്തർദേശീയ താരങ്ങൾക്ക് മറുപടി നൽകി രംഗത്തെത്തിയതിന് പിന്നാലെ ഇപ്പോഴിതാ, ബാബു ആൻ്റണിയും അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു നടൻ്റെ പ്രതികരണം.
Also Read:ശ്രീരാമ ക്ഷേത്ര നിര്‍മ്മാണം ; സംഭാവന നല്‍കി ചക്കുളത്തുകാവ്
“ഏതൊരു നാടിന്‍റെയും നിലനില്‍പ്പിന്‍റെ അടിസ്ഥാനം യഥാർഥ കർഷകരും അവരുടെ കൃഷിയുമാണ്”, എന്ന ഒറ്റ വാചകത്തിലാണ് ബാബു ആന്‍റണിയുടെ പ്രതികരണം. ആദ്യം പങ്കുവെച്ച പോസ്റ്റിൽ ചെറിയ വ്യത്യാസം വരുത്തിയായിരുന്നു താരം പോസ്റ്റ് രണ്ടാമത് പങ്കുവെച്ചത്. ‘ഏതൊരു നാടിന്‍റെയും നിലനില്‍പ്പിന്‍റെ അടിസ്ഥാനം കർഷകരും അവരുടെ കൃഷിയുമാണ്’ എന്ന വാചകമായിരുന്നു ആദ്യം പങ്കുവെച്ചത്. പിന്നീട് ‘യഥാർത്ഥ കർഷകർ’ എന്ന വാക്ക് എഡിറ്റ് ചെയ്ത് ഉൾപ്പെടുത്തുകയായിരുന്നു നടൻ. അധികം വാക്കുകളൊന്നുമില്ലാതെ തന്നെ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് ബാബു ആന്റണി.
https://www.facebook.com/ActorBabuAntony/posts/1568830269977702
ഇന്ത്യയുടെ പരമാധികാരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. സ്വന്തം, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് അറിയാം, ബാഹ്യ ഇടപെടലുകള്‍ സ്വീകരിക്കുന്നതല്ലെന്നായിരുന്നു വിഷയത്തിൽ മേജർ രവി പ്രതികരിച്ചത്. ഇന്ത്യ വികാരമാണെന്നും പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഉണ്ണി മുകുന്ദനും അറിയിച്ചിരുന്നു.
Post Your Comments