KeralaLatest NewsNewsIndia

കർഷക സമരം; ഇന്ത്യ എടുത്തിട്ടുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്തു കാനഡ, മുരളീധരൻ്റെ വാക്കുകൾ

അനാവശ്യവും അസ്വീകാര്യവുമാണ് കർഷകരുടെ പ്രതിഷേധമെന്ന് മുരളീധരൻ

തിരുവനന്തപുരം: കർഷകപ്രശ്നം പരിഹരിക്കാൻ ഇന്ത്യ എടുത്തിട്ടുള്ള ശ്രമങ്ങളെ കാനഡ സ്വാഗതം ചെയ്തുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കർഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഒരു വിദേശരാജ്യവും പിന്തുണ നൽകിയിട്ടില്ലെന്നും മുരളീധരൻ ലോക്സഭയിൽ പറഞ്ഞു. സെയ്ദ് ഇംതിയാസ് ജലീൽ, അസദ്ദീൻ ഒവൈസി എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.

Also Read:ഡ്രൈവർ പൊടുന്നനെ കാർ നിർത്തി ; പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു

‘ആശങ്കാജനകമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കർഷകരുമായി തുടർ ചർച്ചകൾ നടത്തുന്നതിന് ഇന്ത്യ ഗവെർന്മെന്റിന്റെ പ്രതിജ്ഞാബദ്ധതയെ കാനഡ സർക്കാർ സ്വാഗതം ചെയ്തു. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്ര്യൂഡോ കർഷക സമരവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളെ സംബന്ധിച്ച് അഭിപ്രായം പറയുന്നതിലുള്ള അതൃപ്തി നേരിട്ട് അറിയിച്ചു. ഇതിനുശേഷം, കർഷകപ്രശ്നം പരിഹരിക്കാൻ ഇന്ത്യ എടുത്തിട്ടുള്ള ശ്രമങ്ങളെ കാനഡ സ്വാഗതം ചെയ്യുന്നുവെന്ന് കനേഡിയൻ സർക്കാർ അറിയിച്ചിട്ടുണ്ട്’- മന്ത്രി വ്യക്തമാക്കി.

Also Read:അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളി യുവതി നേടിയത് 30 കോടി ; സമ്മാനം നേടിയത് ആദ്യമായി എടുത്ത ടിക്കറ്റിന്

ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ മൂന്ന് ബില്ലുകൾക്കെതിരെ ഇന്ത്യൻ കർഷകരുടെ പ്രക്ഷോഭത്തിന്‌ ഒരു വിദേശ സർക്കാരും പിന്തുണ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യവും അസ്വീകാര്യവുമാണ് കർഷകരുടെ പ്രതിഷേധമെന്നാണ് മുരളീധരൻ പറയുന്നത്.

അതേസമയം രണ്ടുമാസം പിന്നിട്ട കർഷക പ്രക്ഷോഭം അന്താരാഷ്ര തലത്തിലേക്ക് ശ്രദ്ധ ആകർഷിച്ചതോടെ സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ പ്രതികരണവുമായി രംഗത്തെത്തി കഴിഞ്ഞു. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുന്പബെ, അമേരിക്കൻ പോപ്പ് ഗായികയും നടിയുമായ റിഹാനെ ഫെന്റിയും കർഷകർക്ക് ട്വീറ്ററിലൂടെ പിൻതുണ അറിയിച്ച് രംഗത്തെത്തി. ഇതിനെതിരെ സച്ചിൻ ടെൻഡുൽക്കർ, വിരാട് കോഹ്ളി അടക്കമുള്ളവർ രംഗത്തെത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button