CricketLatest NewsNewsSports

തൻറ്റെ ജീവിതം സിനിമയാക്കേണ്ടതില്ലെന്ന് ക്രിക്കറ്റ് താരം ടി. നടരാജന്‍

തൻറ്റെ ജീവിതം സിനിമയാക്കേണ്ടെന്നും ക്രിക്കറ്റില്‍ തനിക്ക് ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം ടി. നടരാജന്‍ വ്യക്തമാക്കി. ഓസ്ട്രേലിയന്‍ പര്യടനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച്‌ മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് നടരാജന്‍. ഒരു പരമ്പരയിലെ ഏകദിന, ടെസ്റ്റ്, ട്വന്റി 20 മത്സരങ്ങളില്‍ ചരിത്രത്തിലാദ്യമായി അരങ്ങേറ്റം കുറിയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡിനുടമ കൂടിയാണ് നടരാജന്‍. വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെ പകരക്കാരനായാണ് നടരാജന്‍ ടീമിലിടം നേടുന്നത്.

Read Also: സൗദിയില്‍ പുതിയ വിമാന കമ്പനി വരുന്നു

സ്വന്തം അദ്ധ്വാനം കൊണ്ട് പരമ്പരയിലെ മൂന്നു ഫോര്‍മാറ്റിലും തിളങ്ങുവാന്‍ നടരാജന് സാധിച്ചു. ഇപ്പോഴിതാ നടരാജൻറ്റെ ജീവിതം സിനിമയാക്കുവാനുള്ള ഒരുക്കത്തിലാണ് തമിഴ്, ബോളിവുഡ് മേഖലയിലെ നിര്‍മ്മാതാക്കളും സംവിധായകരും. എന്നാല്‍ തൻറ്റെ ജീവിതം സിനിമയാക്കേണ്ടെന്നും ക്രിക്കറ്റില്‍ ഏറെ മുന്നോട്ട് പോകുക എന്നത് മാത്രമാണ് തൻറ്റെ ലക്ഷ്യമെന്നും നടരാജൻ മറുപടി നൽകി.

shortlink

Post Your Comments


Back to top button