Latest NewsNewsIndia

‘വോട്ടില്ലാത്ത നിന്നെ ബഹുമാനിക്കണ്ട കാര്യമില്ല’; സഖാക്കളുടെ തനിസ്വഭാവം പുറത്ത്- അനുഭവം തുറന്നു പറഞ്ഞ് മലയാളി വനിത

മതിലിൽ പോസ്റ്റർ ഒട്ടിക്കാനെത്തിയ തലമൂത്ത സഖാവ്, ചുവന്ന ബക്കറ്റുമായി പിരിവിനെത്തിയ സഖാവും സഖാത്തികളും

കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ തനിനിറം പുറത്ത് വന്ന അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് വർക്കല സ്വദേശിയായ യുവതി. മുംബൈയിൽ നിന്നും നാട്ടിലെത്തി ബിസിനസ് ആരംഭിച്ച ഷീബ മറിയാമ്മ എന്ന വനിതയ്ക്കാണ് സഖാക്കളിൽ നിന്നും മോശം അനുഭമുണ്ടായത്. പിരിവ് നടത്താനെത്തിയ സഖാക്കളും തൻ്റെ മതിലിൽ പോസ്റ്റർ ഒട്ടിക്കാനെത്തിയ തലമൂത്ത സഖാവുമാണ് തന്നെ അപമാനിച്ചതെന്ന് ഷീബ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

Also Read:രാത്രിയില്‍ ലോറി നിര്‍ത്തിയിട്ട ശേഷം ഡ്രൈവറും ക്ലീനറും ഉറങ്ങാന്‍ പോയി ; രാവിലെ കണ്ട കാഴ്ച ഞെട്ടിയ്ക്കുന്നത്

മുൻസിപാലിറ്റി പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടിക്കാരിൽ ചിലർ തൻ്റെ വീട്ടിലെ മതിലിൽ സ്ഥാനാർത്ഥിയുടെ പോസ്റ്റർ ഒട്ടിക്കാനെത്തിയതുമായി ബന്ധപ്പെട്ട അനുഭവമാണ് ഷീബ ആദ്യം കുറിച്ചിരിക്കുന്നത്. മതിലിൽ നാളെ പെയിൻ്റ് അടിക്കാനുള്ളതാണെന്ന് പറഞ്ഞപ്പോൾ പോസ്റ്റർ ഒട്ടിക്കാനെത്തിയ പ്രായമായ മനുഷ്യന് അത് ദഹിച്ചില്ല. അയാൾ വീട്ടുടമസ്ഥയായ ഷീബയ്ക്ക് നേരെ ആക്രോശിച്ച് കൊണ്ട് പുലഭ്യം വിളിച്ച് പറയാൻ തുടങ്ങി. വന്നത് കമ്മ്യൂണിസ്റ്റ്കാർ ആയിരുന്നുവെന്നും അവർ ഭീഷണിപ്പെടുത്തി തിരിച്ച് പോയെന്നും പോസ്റ്റിൽ പറയുന്നു. സമാനമായ അനുഭവം മൂന്ന് ദിവസം മുൻപും ഉണ്ടായെന്ന് വെളിപ്പെടുത്തുകയാണ് ഷീബ തൻ്റെ പോസ്റ്റിലൂടെ. ഷീബ മറിയാമ്മ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ:

സെപ്തബംർ മുതൽ ഞാൻ കേരളത്തിൽ സ്ഥിരതാമസം തുടങ്ങി. നല്ല അയൽക്കാർ എന്നത് എനിക്ക് വളരെ സന്തോഷം ഉള്ള കാര്യമായിരുന്നു. വളരെ അപ്രതീക്ഷിതമായ കേരളത്തിലേക്കുള്ള പറിച്ചു നടൽ .പുതിയ വീട്ടിൽ ഏറെ പണികൾ, പെയ്ന്റിഗ് അങ്ങനെ കുറെ.

മുൻസിപാലിറ്റി പഞ്ചായത്ത് ഇലക്ഷൻ . എനിക്ക് ആരേയും പരിചയം ഇല്ല. ഒരു പ്രായമുള്ള മനുഷ്യൻ കതകിന് മുട്ടി. ഞാൻ വിനയപൂർവ്വം, നമസ്തേ, എന്താ ചേട്ടാ കാര്യം? അത് മതിലിൽ സ്ഥാനാർഥിയുടെ പോസ്റ്റർ ഒട്ടിക്കട്ടോ?. ഞാൻ- ചേട്ടാ നാളെ മതിൽ പെയിന്റടിക്കും അപ്പോ ഇത് ഇളക്കേണ്ടി വരില്ലേ. ഇലക്ഷൻ കഴിഞ്ഞ് പെയ്ന്റ് ചെയ്യ് എന്ന് അദ്ദേഹം. അയ്യോ അതെങ്ങനെ , ഇന്ന് വീടിന്റെ തീരും നാളെ മതിലടിക്കണം എന്ന് ഞാൻ. എന്നാ നീ അങ്ങോട്ടിട്ടടി എന്ന് പറഞ്ഞ് രണ്ട് കൈയ്യും മുന്നിലേക്ക് കാട്ടി, കാണിച്ച് തരാം എന്ന് പറഞ്ഞ് പുലമ്പികൊണ്ട് പുറത്തേക്ക്. ഞാൻ സ്തംഭിച്ച് പോയി. പെട്ടന്ന് ഞാൻ പുറത്ത് നിന്നവരോട് ചോദിച്ചു നിങ്ങൾ ഏത് പാർട്ടിക്കാരാ. ഉത്തരം ‘ കമ്യൂണിസ്റ്റ് എന്താ’. ഞാൻ ” അതാ കാര്യം, അതുകൊണ്ടാ പെണ്ണുങ്ങളോട് ബഹുമാനമില്ലാതെ സംസാരിക്കുന്നത്. ” വീട്ടിൽ വന്ന സഖാവ് തുള്ളി തുള്ളി മുന്നിലേക്ക്, വോട്ടില്ലാത്ത നിന്നെ ബഹുമാനിക്കണ്ട കാര്യമില്ല, അടുത്ത ഇലക്ഷന് ബഹുമാനിക്കാം. വേണെ സഹിച്ചാൽ മതി എന്ന്.
(അനുഭവം രണ്ട് )??.

Also Read: ആളറിയാതിരിയ്ക്കാന്‍ സിസിടിവി ഇളക്കി മാറ്റി ; കാര്യമുണ്ടായില്ല മോഷണ സംഘം കുടുങ്ങിയത് ഇങ്ങനെ

മൂന്ന് ദിവസം മുൻപ് എന്റെ കടയുടെ മുന്നിൽ ചുവന്ന ബക്കറ്റും നാല് പേരും . ഞങ്ങൾ മൂന്നും പുറത്ത്, പാർട്ടി പ്രവർത്തന ഫണ്ട്. എന്റെ കോലം കണ്ട് സഖാവ് കരുതി ഹിന്ദിക്കാരി ആണെന്ന്. മലയാളി കുട്ടിയോട് പറയുന്നു ബക്കറ്റിൽ പൈസ ഇടാൻ ഇവരോട് പറയ് എന്ന്. അവൾ എന്നെ നോക്കി ഞാനൊന്ന് കണ്ണടിച്ചു അനങ്ങണ്ട എന്ന്. ഞാൻ ഭവ്യതയോടെ ” സോറി സർ മാഫ് കരോ” . സഖാവ് മലയാളിയോട് ” ഇവള്മാരെ പറഞ്ഞ് മനസ്സിലാക്ക് ഇവിടം ഭരിക്കുന്നത് ഞങ്ങളാണ് എന്ന്,(ഇത് മൂന്ന് നാല് പ്രാവശ്യം ആവർത്തിച്ചു). പാർട്ടി പ്രവർത്തനഫണ്ടാണെന്ന്. ബക്കൊറ്റ് പോക്കി കാട്ടി തരുത്തില്ലേ എന്ന് ചോദ്യം, വീണ്ടും ഞാൻ, സോറി ജീ. ഉടൻ സഖാവ് , ഇവിടെ വല്ല ആവശ്യവുമുണ്ടേ അങ്ങ് വരുമല്ലോ അപ്പഴ് കാണ്ച്ചു തരാം എന്ന് പറഞ്ഞ് നോക്കി ദഹിപ്പിച്ച് രണ്ട് സഖാവും രണ്ട് സഖാത്തികളും പോയി. മനസ്സിൽ പറഞ്ഞു- മഹാരാഷ്ട്ര അല്ലഹേ ഇത് കേരളമാണ്.

https://www.facebook.com/permalink.php?story_fbid=1368790366799077&id=100010043802836

shortlink

Related Articles

Post Your Comments

Related Articles


Back to top button