Latest NewsNewsSaudi ArabiaGulf

സൗദിയില്‍ പുതിയ വിമാന കമ്പനി വരുന്നു

റിയാദ് : ദേശീയ വിമാന കമ്പനിയോട് കിടപിടിക്കുന്ന തരത്തില്‍ വന്‍ വിമാന കമ്പനി സ്ഥാപിക്കാന്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെൻറ്റ് ഫണ്ടിന് പദ്ധതി. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസ് മേഖലകളില്‍ ഒരുപോലെ പുതിയ കമ്പനി പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Read Also: ഇന്ത്യ ഒരുമിച്ച് ‘ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശിയര്‍ക്ക് ഇടപെടാനാകില്ല

വിമാന യാത്രക്കാര്‍ക്കു മുന്നില്‍ കൂടുതല്‍ ബദല്‍ ചോയ്‌സുകള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ കമ്പനി സ്ഥാപിക്കുന്നതെന്ന് പബ്ലിക് ഇന്‍വെസ്റ്റ്‌മെൻറ്റ് ഫണ്ട് വ്യക്തമാക്കി. കമ്പനികള്‍ തമ്മില്‍ മത്സരം ശക്തമാക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനും നിരക്കുകള്‍ കുറയാനും ഇത് സഹായിക്കും. ഗുണം യാത്രക്കാര്‍ക്ക് ലഭിക്കുമെന്നും പബ്ലിക് ഇന്‍വെസ്റ്റ്‌മെൻറ്റ് ഫണ്ട് അറിയിച്ചു.

Read Also: ഖത്തറിൽ കോവിഡ്​ നിയന്ത്രണങ്ങള്‍ പുനസ്​ഥാപിച്ചു; യാത്രാവിലക്കുണ്ടാവില്ല

സൗദിയയോടു മാത്രമല്ല, ഈ മേഖലയിലെ മറ്റു വന്‍കിട വിമാന കമ്പനികളോടും മത്സരിക്കാന്‍ ശേഷിയുള്ള കമ്പനിയാണ് പുതുതായി സ്ഥാപിക്കുന്നത്. മറ്റു നിക്ഷേപ പങ്കാളികളുമായി ചേര്‍ന്നാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെൻറ്റ് ഫണ്ട് പുതിയ വിമാന കമ്പനി ആരംഭിക്കുക. കമ്പനി സ്ഥാപനവുമായി ബന്ധപ്പെട്ട അന്തിമ രൂപ രേഖ പുറത്തു ഇനിയെ പുറത്തുവരികയുള്ളൂ.

Read Also: മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ കുടുംബം എന്ന് അധിക്ഷേപിച്ച സംഭവം

2030 ഓടെ പ്രതിവര്‍ഷം സൗദിയിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണം പത്തു കോടിയായി ഉയര്‍ത്താന്‍ സൗദി അറേബ്യക്ക് നീക്കമുണ്ട്. ഈ പശ്ചാത്തലത്തില്‍ വരും വര്‍ഷങ്ങളില്‍ വ്യോമയാന മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ വ്യോമയാന മേഖലയുടെ സംഭാവന വര്‍ധിപ്പിക്കാനും പുതിയ വിമാന കമ്പനി സ്ഥാപിക്കുന്നതിലൂടെ സാധിക്കും.

shortlink

Post Your Comments


Back to top button