KeralaLatest NewsNews

ട്രോൾ വീഡിയോ നിർമ്മിക്കനായി മനപൂർവ്വം വാഹനാപകടം സൃഷ്ടിച്ചു; യുവാക്കൾക്കെതിരെ കർശന നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

ആലപ്പുഴ: ട്രോൾ വീഡിയോയ്ക്കുവേണ്ടി മനപൂർവ്വം വാഹനാപകടം സൃഷ്ടിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. മഹാദേവി കാട് സ്വദേശികളായ അകാശ്, ശിവദേവ്, സുജീഷ്, അഖിൽ, ശരത് ,അനന്തു എന്നിവരുടെ ലൈസൻസും, വാഹനത്തിന്‍റെ ആർ സി ബുക്കും ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.

വീഡിയോ ഷൂട്ടിംഗ് സമയത്ത് ഉപയോഗിച്ചിരുന്ന അനന്തുവിന്‍റെ വാഹനം കഴിഞ്ഞ ദിവസം അപകടത്തിൽ പെടുകയും തൃക്കുന്നപ്പുഴയിൽ 38 കാരി മരണപ്പെടുകയും ചെയ്തിരുന്നു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് നടത്തിയ പരിശോധനയിൽ ആഡംബര ബൈക്ക് ഹരിപ്പാട് പൊലീസ് സ്‌റ്റേഷനിൽ നിന്ന് കണ്ടെത്തി.

റോഡ് യാത്രികർക്ക് വലിയ പ്രതിസന്ധിയാണ് ഇവരുടെ അമിത വേഗതയിലുള്ള സഞ്ചാരത്തിൽ നിന്നുണ്ടാകുന്നത്. രണ്ടാഴ്ച മുമ്പാണ് സിനിമാ സ്റ്റൈലിൽ ഇവർ വയോധികനും യുവാവും സഞ്ചരിച്ച വാഹനത്തിന് പിന്നിൽ ഇടിച്ചത്. ഇവർക്കെതിരെ നടപടി ശക്തമാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button