മുഖം മൃദുലവും സുന്ദരവുമായി നിലനിർത്താന്‍ ആഗ്രഹിക്കുന്നവർക്ക് മികച്ചതാണ് മാമ്പഴ ഫേസ് പാക്ക്. ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ച രണ്ട് തരം മാമ്പഴ ഫേസ് പാക്കുകളെ പരിചയപ്പെടാം.
മാമ്പഴവും തെെരും
എണ്ണമയമുള്ള ചർമ്മക്കാർക്ക് മികച്ച ഫേസ് പാക്കാണിത്. എണ്ണമയം അകറ്റുകയും മുഖക്കുരു ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ആദ്യം മാമ്പഴം കഷ്ണങ്ങളായി മുറിച്ച് ഉടച്ച് പേസ്റ്റ് പരുവത്തിലാക്കി അതിലേക്ക് മുള്‍ട്ടാണി മിട്ടിയും പനിനീരും, ഒപ്പം തൈരും ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15-20 മിനിറ്റ് വച്ചതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.
മാമ്പഴവും തേനും
മുഖം മൃദുലമാക്കാൻ ഏറ്റവും മികച്ച ഫേസ് പാക്കാണിത്. ഒരു ആന്റി ഓക്സിഡന്റായി പ്രവർത്തിച്ച് മുഖക്കുരുവിനെ തടയാനും സഹായിക്കുന്നു. മൂന്ന് ടീസ്പൂൺ മാമ്പഴ ജ്യൂസിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കുക. ശേഷം നല്ല പോലെ യോജിപ്പിക്കുക. ഇത് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക.
Post Your Comments