തിരുവനന്തപുരം : കോടതിയുത്തരവ് മറികടന്ന് വിവിധ വകുപ്പുകളിലെ കരാർ ജീവനക്കാരെ അനധിക്യതമായി സ്ഥിരപ്പെടുത്തുകയാണ് സർക്കാർ. തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്താണ് ഇടതുസംഘടനകൾക്കു വേണ്ടപ്പെട്ടവരെ സ്ഥിരമാക്കുന്നത് എന്ന കാര്യവും ശ്രദ്ധേയം.
പൊതുമേഖലാ സ്ഥാപനങ്ങളിലെ മിക്ക വകുപ്പുകളിലും ഇവരുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. വകുപ്പു സെക്രട്ടറിമാരുടെയും ധനവകുപ്പിന്റെയും എതിർപ്പുകൾ മറികടന്നാണ് മന്ത്രിസഭാ യോഗങ്ങളിലേക്ക് ഈ ഫയലുകൾ എത്തുന്നത്. വിവിധ വകുപ്പുകളിലെ സ്ഥിരപ്പെടുത്തൽ ഫയലുകൾ മന്ത്രിസഭാ യോഗത്തിൽ വെക്കണമെന്ന നിർദേശം നൽകിയത് മുഖ്യമന്ത്രിയാണ്.
Also read : ഗൂഗിളില്‍ ട്രെന്‍ഡിംഗായി കര്‍ഷക സമരത്തില്‍ പ്രതികരിച്ച അമേരിക്കന്‍ പോപ്പ് ഗായിക റിഹാന
കരാറുകാരെ ഇത്തരത്തിൽ സ്ഥിരപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിൽ താത്‌കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സർക്കാരും ഉത്തരവിറക്കിയിട്ടുണ്ട്. 10 വർഷം കാലാവധി വച്ചാണ് മിക്ക സ്ഥാപനങ്ങളിലും സ്ഥിരപ്പെടുത്തലെങ്കിലും ഇത് പാലിക്കാതെയാണ് പട്ടികകൾ തയ്യാറാക്കിയിരിക്കുന്നത്.
Also read : ചെങ്കോട്ടയിലെ വില്ലനെ കണ്ടെത്താന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടും ഫലമില്ല; ഉപരോധത്തെ നേരിടാന്‍ അമിത് ഷാ
ഇത്തരത്തിലുള്ള നിയമനങ്ങൾക്ക് ഒട്ടേറെ പുതിയ തസ്തികകൾ സൃഷ്ടിക്കേണ്ടി വരും. പി.എസ്.സി. വഴി നിയമനം കാത്തിരിക്കുന്നവരെ നോക്കുകുത്തിയാക്കിയാണ് സർക്കാരിന്റെ അവസാനകാലത്തെ വലിയ മനസ് കാണിക്കൽ. കെൽട്രോണിലെയും കിലയിലെയും താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള തീരുമാനം കഴിഞ്ഞ മന്ത്രിസഭാ യോഗങ്ങളിൽ എടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സി-ഡിറ്റിൽ 114 പേരെ സ്ഥിരപ്പെടുത്താൻ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്.
Also read : ഇടുക്കി മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങി കോൺഗ്രസ്
മെഡിക്കൽ സപ്ലൈസ് കോർപ്പറേഷനിലെ 70 ഓളം ജീവനക്കാരെയും മുഖ്യമന്ത്രിയുടെ കീഴിൽവരുന്ന സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്ററിലെ 15 പ്രൊജക്ട് ജീവനക്കാരെയും സ്ഥിരപ്പെടുത്താനുള്ള നീക്കവുമുണ്ട്. പത്തുവർഷം ജോലിചെയ്യുന്ന താത്‌കാലിക ജീവനക്കാരെ സ്ഥിരിപ്പെടുത്തുന്നത് മന്ത്രിസഭയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ്. രസകരമായ വസ്തുത എന്തെന്നാൽ പലർക്കും പത്തുവർഷത്തെ സർവീസ് പോലുമില്ല. മറ്റു സ്ഥാപനങ്ങളിലെ പ്രവർത്തന കാലാവധികൂടി കൂട്ടിയാണ് കാലാവധി തികച്ചിരിക്കുന്നത്.
Post Your Comments