നിയമസഭാ തിരഞ്ഞെടുപ്പില്‍ ധർമ്മടത്ത് മത്സരിക്കുന്ന പിണറായി വിജയനെതിരെ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. ഇതിനായി അണിയറയിൽ നീക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. നടൻ ധർമ്മജൻ ബോൾഗാട്ടിയും എ.ഐ.സി.സി വക്താവ് ഷെമ മുഹമ്മദുമാണ് ലിസ്റ്റിലുള്ളത്.
പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിയ്ക്കാന്‍ തയ്യാറാണെന്നാണ് ഷെമ വ്യക്തമാക്കിയത്. പിണറായി വിജയനെതിരെ ധര്‍മ്മടത്ത് ധര്‍മ്മജനെ രംഗത്തിറക്കണമെന്ന ആവശ്യവുമായി ദളിത് കോണ്‍ഗ്രസ് രംഗത്തിറങ്ങി കഴിഞ്ഞു. ആവശ്യം രേഖാമൂലം കെപിസിസി നേതൃത്വത്തിന് കൈമാറി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ എവിടെ വേണമെങ്കിലും മത്സരിയ്ക്കാന്‍ തയ്യാറാണെന്ന് ധര്മ്മജന് വ്യക്തമാക്കിയിരുന്നു.
മുപ്പത്തയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് പിണറായി വിജയന് മല്‍സരിച്ച് വിജയിച്ച് നില്ക്കുന്ന മണ്ഡലത്തില്‍ മത്സരിയ്ക്കുമോ എന്ന ചോദ്യത്തിനാണ് ഷെമ തന്റെ നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്റെ ദേശീയ വക്താക്കളിലൊരാളായ ഷെമ ദേശീയ മാധ്യമങ്ങളിലെ നിറ സാന്നിധ്യവുമാണ്. അതിനാല്‍ ഷെമ മുഹമ്മദിനെ ധര്‍മ്മടം അല്ലെങ്കില്‍ മറ്റൊരു മണ്ഡലത്തിലേക്ക് പരിഗണിയ്ക്കണമെന്ന ചര്‍ച്ചയും സജീവമാണ്.
Post Your Comments