കോഴിക്കോട് : ബാലുശേരിയില്‍ നടന് ധര്മ്മജന് ബോള്‍ഗാട്ടി യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കിടയില്‍ പ്രതിഷേധവുമായി ദളിത് കോണ്‍ഗ്രസ്. സംവരണ സീറ്റില്‍ സെലിബ്രിറ്റികളെ കൊണ്ടു വരരുതെന്ന് പറയുന്ന ദളിത് കോണ്‍ഗ്രസ് പിണറായി വിജയനെതിരെ ധര്മ്മജന് ധര്‍മ്മടത്ത് മല്‍സരിക്കട്ടെയെന്നാണ് പറയുന്നത്. അത്തോളിയിലെ ഒരു കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ബാലുശേരിയില്‍ ധര്മ്മജന് യുഡിഎഫ് സ്ഥാനാര്‍ഥിയാകുന്നുവെന്ന അഭ്യൂഹങ്ങള്‍ പരന്നത്.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ എവിടെ വേണമെങ്കിലും മത്സരിയ്ക്കാന്‍ തയ്യാറാണെന്ന് ധര്മ്മജന് വ്യക്തമാക്കിയിരുന്നു. ധര്മ്മജന് ബാലുശേരിയില്‍ തന്നെ മത്സരിയ്ക്കണമെന്നില്ലാത്തതിനാല് സംവരണ മണ്ഡലമായ ബാലുശേരി തങ്ങള്‍ക്ക് നല്‍കണമെന്നും, പിണറായി വിജയനെതിരെ ധര്‍മ്മടത്ത് ധര്‍മ്മജനെ രംഗത്തിറക്കണമെന്നുമാണ് ദളിത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ആവശ്യം രേഖാമൂലം കെപിസിസി നേതൃത്വത്തിന് കൈമാറി.
Post Your Comments