ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക സമരം വഴി മാറുന്നു, കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയവഴി വ്യാജപ്രചരണം നടത്തുന്നത് മൂന്നൂറോളം അക്കൗണ്ടുകള്‍ വഴി. ഇവര്‍ക്ക് ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്നും, ട്വിറ്ററില്‍ വന്ന ‘ടൂള്‍കിറ്റു’കള്‍ക്ക് അനുസൃതമായാണ് സമരമെന്നും പൊലീസ് പറയുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ കമ്മിഷണര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Also : പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചിരിക്കും, അതിനു രാഷ്ട്ര വരമ്പുകള്‍ ഇല്ല; പ്രതികരണവുമായി സലീംകുമാര്‍
പ്രത്യേക താല്‍പര്യമുള്ള സംഘടനകളാണ് പ്രചരണത്തിന് പിന്നില്‍. ട്വിറ്ററിലെ ടൂള്‍ കിറ്റില്‍ വന്ന സന്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ജനുവരി 26ന് നടന്ന അക്രമങ്ങള്‍ നടന്നത്. ഇക്കാര്യത്തില്‍ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. ടൂള്‍ കിറ്റിനു പിന്നില്‍ ഖാലിസ്ഥാന്‍ ബന്ധമുള്ളവരാണെന്നും ഇത്തരം ടൂള്‍കിറ്റുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ് എടുത്തതെന്നും ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ കമ്മിഷണര്‍ പ്രവീര്‍ രഞ്ജന്‍ വ്യക്തമാക്കി.
സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിനെതിരെ കേസ് എടുത്തെന്ന വാര്‍ത്തയും കമ്മിഷണര്‍ നിഷേധിച്ചു. എഫ്.ഐ.ആറില്‍ ആരുടെയും പേര് പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments