കേരളത്തിലെ ഇപ്പോഴത്തെ കോവിഡ് സാഹചര്യം ആശങ്കയുളവാക്കുന്നതാണെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന 70 ശതമാനം കോവിഡ് കേസുകളും കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. 70 ശതമാനം കേസുകളിൽ 44 ശതമാനവും കേരളത്തിൽ നിന്നാണ്. നിലവിൽ രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 1.8 ശതമാനമാണ്. കേരളത്തിലെ പോസിറ്റിവിറ്റി നിരക്കാകട്ടെ 11.2 ശതമാനവും.
Also read : അയാം ദി സോറി അളിയാ, അയാം ദി സോറി ; ഷറപ്പോവയുടെ എഫ് ബി പേജിൽ മല്ലുസിന്റെ മാപ്പ് പറച്ചിൽ
കഴിഞ്ഞ മൂന്ന് ആഴ്ചകളായി രാജ്യത്തെ 47 ജില്ലകളിൽ പുതുതായി കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 251 ജില്ലകളിൽ മൂന്നാഴ്ചക്കിടെ ഒരു കോവിഡ് മരണം പോലും ഉണ്ടായിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ആക്ടീവ് കേസുകളുള്ളത് കേരളത്തിലാണ്. 69,365 ആണ് കേരളത്തിലെ ആക്ടീവ് കേസുകളുടെ എണ്ണം. മഹാരാഷ്ട്രയിലെ ആക്ടീവ് കേസുകളുടെ എണ്ണം 38,762 ആണ്. 5,934 ആക്ടീവ് കേസുകളുമായി തൊട്ടുപ്പിന്നിൽ തന്നെയുണ്ട് കർണാടകയും.
Post Your Comments