KeralaLatest NewsNews

‘ദാരിദ്ര്യമെന്നുള്ളതറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശ വിവേകമുള്ളൂ’ തൊഴിലെടുത്ത് ജീവിക്കുക; പിണറായി വിജയന്റെ വാക്കുകൾ

മുഖ്യമന്ത്രി തനിക്കുനേരെ ഉണ്ടായിട്ടുള്ള ജാതീയ അധിക്ഷേപങ്ങളില്‍ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധേയമാണ്.

കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയനെ കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്‍ ജാതീയമായി അധിക്ഷേപിച്ച സംഭവം മുഖ്യധാരാ മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. തലശേരിയിലെ യുഡിഎഫ്‌ ‘ഐക്യ കേരളയാത്രാ’ വേദിയില്‍ വച്ച്‌ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞ വാക്കുകളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് എംബി രാജേഷ്, എംഎന്‍ കാരശ്ശേരി തുടങ്ങിയവര്‍ രംഗത്തുവന്നിരുന്നു.

എന്നാൽ സുധാകരന്റെ തന്നെ പാര്‍ട്ടിയില്‍പ്പെട്ട ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ അദ്ദേഹം നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയണം എന്നാവശ്യപ്പെട്ടത് ഈ തരംതാണ പരാമര്‍ശത്തിന്റെ ഗൗരവത്തെ സൂചിപ്പിക്കുന്നതും അതങ്ങനെ നിസാരമെന്ന് തള്ളിക്കളയാവുന്നതല്ലെന്നും വ്യക്തമാക്കുന്നതാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി തനിക്കുനേരെ ഉണ്ടായിട്ടുള്ള ജാതീയ അധിക്ഷേപങ്ങളില്‍ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധേയമാണ്. ഒരു മലയാളം വാരികയ്ക്ക് നല്‍കിയിരുന്ന അഭിമുഖത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തരത്തിലുള്ള മനോഭാവങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ചത്. അച്ഛന്‍ ചെത്തുതൊഴിലാളിയായിരുന്നു എന്ന മട്ടിലെ പരിഹാസം പലപ്പോഴും കേള്‍ക്കേണ്ടി വരുന്നതിനെ കുറിച്ച്‌ ചോദ്യം വന്നപ്പോഴായിരുന്നു മുഖ്യമന്ത്രി ഈ പ്രതികരണം നടത്തിയത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ

‘തൊഴിലെടുത്തു ജീവിക്കുക എന്നത് അഭിമാനമായി കരുതുന്ന ഒരു സംസ്കാരമാണ് എന്റേത്. ഏതുതൊഴിലും അഭിമാനകരമാണ്. എനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് എന്റെ അച്ഛന്‍. അച്ഛനൊപ്പംതന്നെ പ്രിയപ്പെട്ടതാണ് അച്ഛന്റെ തൊഴിലും. ഒരു തൊഴിലുമെടുക്കാതെ ഏവരെയും ചൂഷണം ചെയ്തു ജീവിക്കുക എന്ന രീതി സംസ്കാരമാക്കിയവരുമുണ്ട് സമൂഹത്തില്‍. ലോകത്തെയാകെ മാറ്റിമറിക്കാന്‍ പോന്ന രാഷ്ട്രീയശക്തിയാണ്‌ തൊഴിലാളിവര്‍ഗം എന്ന ബോധത്തിലേക്ക് ചരിത്രബോധത്തോടെ അവര്‍ ഉണരുമ്ബോള്‍ അവരുടെ കാഴ്ചപ്പാടും മാറിക്കൊള്ളും. നാട്ടിന്‍പുറത്തെ അതിസാധാരണമായ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്.

ആ ബാല്യം പരുക്കന്‍ സ്വഭാവമുള്ളതായിരുന്നു. ആ പാരുഷ്യം ആവാം ഒരുപക്ഷേ, ഇന്ന് പലരും എന്നെ വിമര്‍ശിക്കുന്ന ഒരു ഘടകം.’ദാരിദ്ര്യമെന്നുള്ളതറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശ വിവേകമുള്ളൂ’ എന്ന് ഒരു കവിതാഭാഗമുണ്ട്. പരക്ലേശ വിവേകം ഉള്ളവനായി എന്നെ വളര്‍ത്തിയത് ആ ബാല്യത്തിന്റെ പാരുഷ്യമാണ്. ധാരാളിത്തത്തിലും ധൂര്‍ത്തിലുമായിരുന്നു വളര്‍ന്നിരുന്നതെങ്കില്‍ ഞാന്‍ മറ്റൊരാളായിപ്പോയേനേ.’

shortlink

Related Articles

Post Your Comments

Related Articles


Back to top button