ന്യൂഡല്‍ഹി : ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി മറ്റൊരു വാക്‌സിന്‍ കൂടി. റഷ്യന്‍ നിര്‍മ്മിത കൊറോണ പ്രതിരോധ വാക്സിന്‍ സ്പുട്നിക് v ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി തേടാന്‍ ഒരുങ്ങുകയാണ് ഡോ. റെഡ്ഡീസ് ലബോറട്ടറി ലിമിറ്റഡ്. നിലവില്‍ സ്പുട്നിക് v വാക്സിന്റെ പരീക്ഷണം പുരോഗമിയ്ക്കുകയാണ്.
റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായി സഹകരിച്ച് റെഡ്ഡീസ് ലബോറട്ടറിയാണ് വാക്സിന്‍ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഫലപ്രാപ്തി വിലയിരുത്തുന്നതിനായി നടത്തുന്ന അവസാന വട്ട പരീക്ഷണങ്ങളുടെ വിവരങ്ങള്‍ അധികൃതര്‍ ചേര്‍ന്ന് വിശദമായി വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അനുമതി തേടുമെന്ന് അറിയിച്ചത്. അടുത്ത മാസം ഇതിനായുള്ള അപേക്ഷ അധികൃതര്‍ക്ക് നല്‍കും.
അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ സ്പുട്നിക് വാക്സിനും ആളുകള്‍ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചാല്‍ 250 മില്യണ്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്യുമെന്ന് ഡോ.റെഡ്ഡീസ് ലബോറട്ടി അറിയിച്ചു. അതേസമയം വിഷയവുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചിട്ടില്ല.
Post Your Comments