തിരുവനന്തപുരം : ഉത്സവ എഴുന്നള്ളിപ്പുകളിൽ വീണ്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാൻ നീക്കം. വെള്ളിയാഴ്ച ചേരുന്ന ജില്ലാ നാട്ടാന നിരീക്ഷണ സമിതി യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. എഴുന്നള്ളിപ്പിന് അനുമതി നൽകുക എന്നതാണ് യോഗത്തിലെ പ്രധാന അജണ്ട. കേരളത്തിലെ ജീവിച്ചിരിക്കുന്ന നാട്ടാനകളിൽ ഏറ്റവും തലപ്പൊക്കമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.
Read Also : കെഎസ്‌ഇബി ജീവനക്കാർ ഇന്ന് സംസ്ഥാനവ്യാപകമായി പണിമുടക്കും
ഗുരുവായൂർ കോട്ടപ്പടിയിൽ ഗൃഹപ്രവേശത്തിനെത്തിച്ചപ്പോൾ പടക്കം പൊട്ടിയത് കേട്ട് പരിഭ്രാന്തിയിലായ ആന രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. തുടർന്ന് വിലക്കിലായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. 2019 ഫെബ്രുവരിയിലായിരുന്നു സംഭവം.
2020 മാർച്ചിൽ കർശന നിയന്ത്രണങ്ങളോടെ തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രം എഴുന്നള്ളിക്കാൻ നാട്ടാന പരിപാലന ജില്ലാ നിരീക്ഷണ സമിതി യോഗത്തിൽ തീരുമാനിച്ചിരുന്നു. വിലക്ക് പിൻവലിച്ച് എഴുന്നള്ളിപ്പിന് അനുമതി നൽകാനാണ് ഇപ്പോഴത്തെ നീക്കം.
Post Your Comments