Latest NewsNewsInternational

കോവിഡ് വാക്സിൻ ഫലപ്രദം; മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ വിജയം

ഈ വാക്സിന് 91.6 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ലോകം മുഴുവൻ ഭീതി വിതച്ച കോവിഡിനെതിരെയുള്ള പ്രതിരോധ വാക്സിൻ കുത്തിവയ്പിന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രാധാന്യം നൽകുകയാണ്. ഇന്ത്യ തദ്ദേശമായി വികസിപ്പിച്ചെടുത്ത ‘കോവിഷീല്‍ഡ്’ വാക്‌സിനു വേണ്ടി ലോക രാജ്യങ്ങൾ കരാർ നൽകിയിരിക്കുകയാണ്. ഇപ്പോഴിതാ റഷ്യൻ വാക്സിൻ സ്പുട്നിക് 5 ന്റെ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയലിന്റെ ഇടക്കാല റിപ്പോർട്ട് പുറത്ത്. ലാൻസറ്റ് ജേണലിൽ ഫെബ്രുവരി രണ്ടിനാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഈ വാക്സിൻ ഫലപ്രദമാണെന്നു റിപ്പോർട്ട്. 3:1 റാൻഡമൈസേഷൻ പ്രക്രിയയിലൂടെ 14,964 പേർക്ക് വാക്സിൻ നൽകി. താരതമ്യം ചെയ്യാനായി 4902 പേർക്ക് (പ്ലാസിബോ) നൽകിയതിനു ശേഷം നടത്തിയ നിരീക്ഷണത്തിൽ രോഗം വരാതെ തടുക്കുന്നതിൽ ഈ വാക്സിന് 91.6 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

read also:കുവൈറ്റില്‍ കോവിഡ് മരണം; രാജ്യത്ത് ഇന്ന് 756 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

ഒന്നരമാസക്കാലം നീണ്ട നിരീക്ഷണകാലത്ത് വാക്സിൻ നൽകിയ ഗ്രൂപ്പിലെ ആർക്കും ഗുരുതരമായ കോവിഡ് രോഗം ഉണ്ടായില്ല. എന്നാൽ പ്ലാസിബോ ഗ്രൂപ്പിലെ 20 പേർക്ക് രോഗം ബാധിച്ചു. കൂടാതെ ഈ കാലയളവിൽ വാക്സിൻ സ്വീകരിച്ച 14,964 പേരിൽ 16 പേർക്ക് (0.1 ശതമാനം) കോവിഡ് 19 സ്ഥിരീകരിച്ചു. പ്ലാസിബോ ഗ്രൂപ്പിൽ 4902 പേരിൽ 62 പേർക്കും(1.3 ശതമാനം) കോവിഡ് സ്ഥിരീകരിച്ചു..

പ്രായമായവരിലും ഈ വാക്സിൻ ഫലപ്രദമായിരുന്നു എന്നത് ആരോഗ്യമേഖലയിൽ ഏറെ ആശ്വാസകരമായ റിപ്പോർട്ട് ആണ്. ഈ വാക്സിന്റെ ഫലം പുറത്തുവന്നത് ഇന്ത്യയ്ക്കും ആശ്വാസകരമാണ്. കേരളത്തില്‍ ഇപ്പോള്‍ വിതരണം ചെയ്യുന്ന അസ്ട്രഓക്‌സ്‌ഫോര്‍ഡിന്റെ ഇന്ത്യന്‍ നിര്‍മിത ‘കോവിഷീല്‍ഡ്’ വാക്‌സിനുമായി സമാനതകളുള്ളതാണ് റഷ്യയുടെ സ്പുട്‌നിക് വാക്സിൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button