ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ജിയുടെ കേരള സന്ദര്‍ശനം ഒരു പരിവര്‍ത്തനത്തിന്റെ ശുഭസൂചനയാണ്. ഒരേ രാഷ്ട്രീയ പ്രത്യശാസ്ത്രം കൈമുതലായുള്ള, ഒരുമിച്ചു നില്ക്കുന്നതില് അധികാര നഷ്ടം ഉണ്ടാകുമെന്നതിനാല്‍ രണ്ട് വേദികളില്‍ നില്ക്കുന്ന മുന്നണി സംവിധാനമാണ് കേരളത്തിലുള്ളത്. ഒരു മുന്നണി അഴിമതിയുടെ കാര്യത്തില്‍ ഒരു നടപ്പുശീലം കൊണ്ടുവന്നാല്‍ അടുത്ത ഭരണത്തില്‍ വരുന്ന മുന്നണിക്ക് അത്രത്തോളം തന്നെ അഴിമതി ചെയ്യാനുള്ള ലൈസന്‍സായി എന്ന നിലയിലാണ് കേരളത്തിന്റെ രാഷ്ട്രീയം മുന്നോട്ടുപോകുന്നത്. ഇതേ സമീപനമാണ് അക്രമരാഷ്ട്രീയത്തിന്റെ കാര്യത്തിലും, യുവജനവിരുദ്ധ നയങ്ങളുടെ കാര്യത്തിലും ഈ മുന്നണികള്‍ സ്വീകരിച്ചുവരുന്നത്. അങ്ങനെ ചോദ്യം ചോദിക്കാന്‍ ധാര്‍മിക ശക്തി നഷ്ടപ്പെട്ട ഒരു കൂട്ടം രാഷ്ട്രീയക്കാര്‍ പരസ്പരം അഡ്ജസ്റ്റ്മെന്റില്‍ പോകുന്നതാണ് ഇവിടുത്തെ രാഷ്ട്രീയത്തിന്റെ പൊതുചിത്രം.
read also : തങ്ങളെ സഹായിക്കുന്നത് ആരാണോ അവരെ തീര്‍ച്ചയായും തിരിച്ച് സഹായിച്ചിരിക്കും എന്നാണ് സഭയുടെ നിലപാട്
കേരളത്തിലെ ജനങ്ങള്‍ വിദ്യാസമ്പന്നരാകയാല് ഇത്തരം മലീമസമായ രാഷ്ട്രീയ പ്രക്രിയകളില്‍ നിന്ന് പുറത്തുവരുന്നതിന് നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് അഴിമതിക്കും അക്രമരാഷ്ട്രീയത്തിനും ബദലായി ബിജെപി ഉയര്‍ന്നുവരുന്നത്. ഇന്ന് കേരളത്തില്‍ അഞ്ചിലൊരാള്‍ ബിജെപിക്കാരനാണ്. ബിജെപിക്ക് വേരോട്ടമുള്ളത് വിദ്യാസമ്പന്നരായ ചെറു നഗരങ്ങളിലെ വോട്ടര്‍മാര്‍ക്കിടയിലാണ്. കഴിഞ്ഞ ആറു വര്‍ഷത്തെ ഇന്ത്യയിലെ പൊതു രാഷ്ട്രീയ ചിത്രം മനസ്സിലാക്കുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും ബിജെപി രാജ്യത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെ തിരസ്കരിക്കാന്‍ കഴിയുന്നതല്ല. ആ മാറ്റത്തിന് കാറ്റ് കേരളത്തിലും അലയടിക്കും. ബിജെപി വിഭാവനം ചെയ്യുന്ന പുതിയ കേരളത്തിന്റെ ദിശാബോധം നിര്‍ണയിക്കുന്ന സന്ദര്‍ശനമാണ് ദേശീയ പ്രസിഡന്റ് ശ്രീ ജെ പി നദ്ദ ജിയുടേത്.
ഇനി ജനങ്ങളുടെ വിലയിരുത്തലിന്റെ സമയമാണ്. അതിനായി കാത്തിരിക്കാം.
Post Your Comments