ന്യൂഡൽഹി : രാജ്യദ്രോഹക്കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തരൂരും രാജ്ദീപും സുപ്രീംകോടതിയെ സമീപിച്ചു. ട്രാക്ടർ റാലിക്കിടെ സിഖ് യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റുകൾക്കെതിരായി രജിസ്റ്റർ ചെയ്ത കേസ്സുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ലോക്‌സഭാ അംഗം ശശി തരൂരും മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയും ഉൾപ്പടെ ഉള്ളവർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ്സുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകരായ മൃണാൾ പാണ്ഡെ, സഫർ ആഗ, പരേഷ് നാഥ്, അനന്ത് നാഥ് എന്നിവരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങൾക്കെതിരെയുള്ള കേസുകൾ ബാലിശമാണെന്നാണ് അവർ കോടതിയെ അറിയിച്ചിരിക്കുന്നത്.
Also read : ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 50 ശതമാനം കാണികൾക്കെത്താം
ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലുള്ള കേസ്സുകൾ റദ്ദാക്കണമെന്ന ആവശ്യമാണുന്നയിച്ചിരിക്കുന്നത്. തെറ്റായ വാർത്ത പ്രചരിപ്പിക്കുകയും സമൂഹത്തിൽ അസ്വസ്ഥത പടർത്താൻ ശ്രമിക്കുകയും ചെയ്തതിനാണ് വിവിധ കേസ്സുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, വിവിധ വിഭാഗങ്ങൾക്ക് ഇടയിൽ വിദ്വേഷം പടർത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Post Your Comments