കോഴിക്കോട്: യൂത്ത് ലീഗിലെ ഫണ്ട് തിരിമറി ആരോപണത്തിൽ വാദപ്രതിവാദങ്ങൾ ശക്തമാകുകയാണ്. ഫണ്ട് തിരിമറിയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും യൂത്ത് ലീഗ്, എം.എസ്.എഫ് നേതൃത്വവും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും ഈ ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും മന്ത്രി കെ.ടി.ജലീല്‍.
പണപ്പിരിവിന്റെ കണക്ക് ചോദിക്കില്ല, പകരം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ മടക്കത്തിന് എതിരു നില്‍ക്കരുതെന്നാണ് അതെന്നും കെ.ടി.ജലീല്‍ പറഞ്ഞു. കൂടാതെ പിരിച്ചെടുക്കുന്ന പണം അതേ ആവശ്യത്തിന് കൊടുക്കാന്‍ കഴിയില്ലെങ്കില്‍ പണപ്പിരിവ് മുസ്ലിം ലീഗ് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേ സമയം കത്‌വ, ഉന്നാവോ പെണ്‍കുട്ടികളുടെ കുടുംബത്തിനായി പിരിച്ച പണം വകമാറി ചെലവഴിച്ചതായുള്ള ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ രംഗത്തെത്തി. മുസ്‌ലിം യൂത്ത് ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട യൂസുഫ് പടനിലം ആരോപണം വസ്തുതാപരമായി തെളിയിച്ചാല്‍ ഒരു കോടി രൂപ ഇനാം നല്‍കുമെന്നും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് ഫൈസല്‍ ബാബു പറഞ്ഞു
Post Your Comments