കൊച്ചി: ബജറ്റിന്റെ ചുവടുപിടിച്ച് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,800 രൂപയായിരിക്കുന്നു. മൂന്ന് ദിവസത്തിനിടെ ആയിരം രൂപയാണ് കുറഞ്ഞത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതാണ് സ്വര്‍ണവില കുറയാന്‍ കാരണം. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായാണ് കുറച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില കുറഞ്ഞിരിക്കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4475 രൂപയായി.
Post Your Comments