ആലപ്പുഴ : ജില്ലയിലെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടുന്നത് തുടർക്കഥയാകുന്നു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകരാറിലായത് തകഴി കേളമംഗലത്താണ്. കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
Also read : നിയമസഭയിലേക്ക് മത്സരിക്കാൻ കുഞ്ഞാലിക്കുട്ടി : രാജി ഇന്നല്ലെങ്കിൽ നാളെ
ഇന്ന് പുലര്‍ച്ചെയായിരുന്നു പൈപ്പ് പൊട്ടിയത്. ഇവിടെ സ്ഥിരമായി പൈപ്പ് പൊട്ടാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൈപ്പ് പൊട്ടിയതോടെ അമ്പലപ്പുഴ – തിരുവല്ല പാതയില്‍ വലിയ വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടിവെള്ള പദ്ധതിക്കായി നിലവാരം കുറഞ്ഞ പൈപ്പാണ് ഉപയോഗിച്ചിരുന്നതെന്ന ആക്ഷേപം ശക്തമാണ്. 55 ാം തവണയാണ് ഈ മേഖലയില്‍ പൈപ്പ് പൊട്ടുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Post Your Comments