തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ പത്ത് വയസില്‍ താഴെയുള്ള കുട്ടികളെ പൊതുസ്ഥലത്ത് കൊണ്ടുവന്നാല്‍ രക്ഷിതാക്കള്‍ക്ക് 2000 രൂപ പിഴ, വാര്‍ത്ത സംബന്ധിച്ച് ഡിജിപി ലോകനാഥ് ബെഹ്റ. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്ന രക്ഷിതാക്കള്‍ക്കെതിരെ പോലീസ് നടപടിയെടുക്കും പിഴ ചുമത്തും എന്നുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി.
Read Also : എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ യുവതിപ്രവേശനം ഉറപ്പ്,
10 വയസില്‍ താഴെയുള്ള കുട്ടികളെ പൊതുസ്ഥലത്ത് കൊണ്ടുവന്നാല്‍ 2,000 രൂപ പിഴയീടാക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത വന്നതോടെയാണ് ഇത്തരം പ്രചരണങ്ങള്‍ തെറ്റാണെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments