ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്ഥാനം ഒഴിയുകയാണ്. 30 വർഷക്കാലം കൊണ്ടു നടന്നിരുന്ന ചുമതലയാണ് ബെസോസ് ഒഴിയുന്നത്. ഇനിമുതൽ അദ്ദേഹം കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായിരിക്കും.
Also read : നാടാർ സമുദായം ഇനി പൂർണമായും ഒബിസിയിൽ , പുതിയ തീരുമാനങ്ങളിങ്ങനെ
തന്റെ മറ്റ് സംരംഭങ്ങളിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നതെന്ന് ബെസോസ് പറഞ്ഞു. ആമസോണിന്റെ സി.ഇ.ഒ. എന്നത് വലിയൊരു ഉത്തരവാദിത്വമാണെന്നും ആ ഉത്തരവാദിത്വത്തിനിടയിൽ മറ്റെന്തിലെങ്കിലും ശ്രദ്ധിക്കുക പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു. ആമസോൺ ക്ലൗഡ് കംപ്യൂട്ടിങ് ബിസിനസിന് നേതൃത്വം നൽകുന്ന ആൻഡി ജാസിയാണ് ഇനി സി.ഇ.ഒ സ്ഥാനത്തിലേക്കെത്തുന്നത്. 2021 പകുതിയോടെയായിരിക്കും അദ്ദേഹം സ്ഥാനമൊഴിയുകയെന്ന് കമ്പനി വ്യക്തമാക്കി.
Post Your Comments