Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
COVID 19Latest NewsKeralaNews

കോവിഡ് വ്യാപനം : പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി പുതിയ മാർഗ നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു.

Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ടു 

പത്ത് വയസിന് താഴെ പ്രായമുള്ളവരുമായി പൊതു സ്ഥലങ്ങളിൽ എത്തുന്ന മാതാപിതാക്കൾക്ക് കർശന ശിക്ഷയും ഇവരിൽ നിന്നും നിന്നും 2000 രൂപ പിഴയും ഈടാക്കുമെന്ന് പോലീസും അറിയിച്ചു. നിർദ്ദേശം അവഗണിച്ച് കുട്ടികളുമായി പൊതുസ്ഥലങ്ങളിൽ എത്തുന്നവരെ കണ്ടെത്താൻ പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

തിരക്ക് വർധിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് നിരീക്ഷണം നടത്തും. ആവശ്യമായ സ്ഥലങ്ങളിൽ തിരക്ക് ഒഴിവാക്കാൻ വേണ്ട നടപടികളും അധികൃതർ സ്വീകരിക്കും. ഷോപ്പിംഗ് മാളുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ എന്നിങ്ങനെ ജനങ്ങൾ കൂട്ടം ചേരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. മാസ്‌ക് ധരിക്കുന്നുണ്ടോയെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നും ഉറപ്പു വരുത്തും.

രാത്രി പത്ത് മണിയ്ക്ക് ശേഷമുള്ള അനാവശ്യ യാത്രകൾ നിയന്ത്രിക്കുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക എന്നീ കാര്യങ്ങൾക്കും പോലീസ് മുൻഗണന നൽകുന്നുണ്ട്. ഇതിന് ആവശ്യമായ സേനാംഗങ്ങളെ ഉപയോഗിക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button