കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ പ്രശംസിച്ച കുമരകം സ്വദേശി രാജപ്പന് സഹായ ഹസ്തവുമായി ബോബി ചെമ്മണ്ണൂർ. രാജപ്പന് വീട് നിർമ്മിക്കാനുള്ള സാമ്പത്തിക സഹായം ബോബി ചെമ്മണ്ണൂർ അദ്ദേഹത്തിന് കൈമാറി.
Read Also : ബിരിയാണി കഴിക്കവേ എല്ല് തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
രാജപ്പന് മോട്ടോർ ഘടിപ്പിച്ച വള്ളം നൽകാനായിട്ടായിരുന്നു ബോബി ചെമ്മണ്ണൂർ എത്തിയത്. എന്നാൽ മറ്റൊരാൾ അദ്ദേഹത്തിന് വള്ളം നൽകാൻ മുന്നോട്ട് വന്നതോടെയാണ് ബോബി ചെമ്മണ്ണൂർ രാജപ്പന് വീട് വെയ്ക്കാനുള്ള സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചത്. തുക ബോബി ചെമ്മണ്ണൂർ നേരിട്ട് രാജപ്പന് നൽകി.
വിദേശ മലയാളിയായ ശ്രീകുമാർ സ്‌പോൺസർ ചെയ്ത വള്ളം ബിജെപി സംസ്ഥാന വക്താവ് പി.ആർ ശിവശങ്കരനാണ് രാജപ്പന് കൈമാറിയത്. മൻ കീ ബാത്തിലെ പ്രധാനമന്ത്രിയുടെ പരാമർശത്തിന് പിന്നാലെ നിരവധിയാളുകളാണ് രാജപ്പന് സഹായവുമായെത്തുന്നത്. 73-ാമത് മൻ കി ബാത്തിലാണ് പ്രധാനമന്ത്രി വേമ്പനാട് കായൽ സംരക്ഷിക്കുന്ന രാജപ്പനെ അഭിനന്ദിച്ചത്. കായലിൽ വലിച്ചെറിയുന്ന കുപ്പി പെറുക്കി ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. രണ്ടു കാലിനും സ്വാധീനമില്ലാത്ത അദ്ദേഹം കുപ്പികൾ വിറ്റു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്.
Post Your Comments