Latest NewsKeralaNews

വർഷങ്ങൾക്ക് മുൻപ് തറക്കല്ലിട്ടിട്ടും പാലം പൂർത്തിയാകാത്തതിൽ ഉമ്മൻചാണ്ടിക്കെതിരെ പ്രതിഷേധവുമായി യുവമോർച്ച

കോട്ടയം : വർഷങ്ങൾക്ക് മുൻപ് തറക്കല്ലിട്ട് ഉദ്ഘാടനം നടത്തിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കത്തതിൽ മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎൽഎയുമായ ഉമ്മൻചാണ്ടിക്കെതിരെ പ്രതിഷേധവുമായി യുവമോർച്ച. 36 വർഷങ്ങൾക്ക് മുൻപ് തറക്കല്ലിട്ട പുതുപ്പള്ളി പാലകാലുങ്കൽ പാലത്തിനോടുള്ള ഉമ്മൻചാണ്ടിയുടെ അവഗണനയ്‌ക്കെതിരെയാണ് യുവമോർച്ച നീന്തൽ സമരം നടത്തിയത്.

കോട്ടയം പുതുപ്പള്ളി പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന പാലം പണി അനന്തമായി നീളുന്നത് ഭരണകർത്താക്കളുടെ കഴിവുകേട് കൊണ്ടാണ് എന്നാണ് യുവ മോർച്ചയുടെ ആരോപണം.
വർഷങ്ങളായി ഇവിടുത്തെ ജനത ഒരു പാലത്തിനായി കാത്തിരിക്കുകയാണ്. വളരെ കെങ്കേമമായി തറക്കല്ലിടലും നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചെങ്കിലും ഇതുവരെയും പാലം യാഥാർത്ഥ്യം ആയില്ല.

കേവലം രണ്ടു തൂണുകളിൽ മാത്രം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഒതുങ്ങി. കേരളത്തിന്റെ മുഖ്യമന്ത്രിവരെ ആയ ഉമ്മൻ ചാണ്ടി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. അതേസമയം വരും ദിവസങ്ങളിലും യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനാണ് യുവമോർച്ചയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button