മാർച്ചിലെ ടി.എച്ച്.എസ്.എൽ.സി പൊതുപരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.മാർച്ച് 17ന് (ബുധൻ) ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ മലയാളം/കന്നട, 18ന് (വ്യാഴം) ഉച്ചയ്ക്ക് 1.40 മുതൽ 4.30 വരെ ഇംഗ്ലീഷ്, 19ന് (വെള്ളി) ഉച്ചയ്ക്ക് 2.40 മുതൽ 4.30 വരെ ജനറൽ എഞ്ചിനിയറിംഗ് (II), ഉച്ചയ്ക്ക് 2.40 മുതൽ 5.00 വരെ ഇലക്ട്രിക്കൽ ടെക്‌നോളജി (ഐ.എച്ച്.ആർ.ഡി), 22ന് (തിങ്കൾ) ഉച്ചയ്ക്ക് 1.40 മുതൽ 4.30 വരെ സോഷ്യൽ സയൻസ്, 23ന് (ചൊവ്വ) ഉച്ചയ്ക്ക് 1.40 മുതൽ 5.00 വരെ എഞ്ചിനിയറിംഗ് ഡ്രോയിംഗ് (III), ഉച്ചയ്ക്ക് 1.40 മുതൽ 4.00 വരെ ഇലക്‌ട്രോണിക്‌സ് ട്രേഡ് തീയറി (ഐ.എച്ച്.ആർ.ഡി), 24ന് (ബുധൻ) ഉച്ചയ്ക്ക് 1.40 മുതൽ 4.00 വരെ കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്‌നോളജി (ഐ.എച്ച്.ആർ.ഡി), 25ന് (വ്യാഴം) ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ ഊർജ്ജതന്ത്രം, 26ന് (വെള്ളി) ഉച്ചയ്ക്ക് 2.40 മുതൽ 4.30 വരെ ട്രേഡ് തീയറി (15 വിഭാഗങ്ങൾ അനക്‌സർ ഇ), ഉച്ചയ്ക്ക് 2.40 മുതൽ 4.30 വരെ ജീവശാസ്ത്രം (ഐ.എച്ച്.ആർ.ഡി), 29ന് (തിങ്കൾ) ഉച്ചയ്ക്ക് 1.40 മുതൽ 4.30 വരെ ഗണിതശാസ്ത്രം, 30ന് (ചൊവ്വ) ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ രസതന്ത്രം എന്നിങ്ങനെയാണ് പരീക്ഷ. ഇൻഫർമേഷൻ ടെക്‌നോളജി പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കുന്നതാണ്.
Post Your Comments