Latest NewsNewsGulf

അറബ് ലോകത്തിന് ഇന്ത്യയുടെ സഹായഹസ്തം; ഒരു ല​ക്ഷം ഡോ​സ്​ കോ​വി​ഡ്​ വാ​ക്​​സി​ന്‍ ഒ​മാ​ന്​ കൈ​മാ​റി

കോ​വി​ഡിന്റെ പു​തി​യ വ​ക​ഭേ​ദ​ത്തി​ന്​ ഇ​പ്പോ​ഴു​ള്ള കോ​വി​ഡ്​ വാ​ക്​​സി​നു​ക​ളെ​ല്ലാം ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ്​ ആ​ദ്യ​ഘ​ട്ട പ​ഠ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ വ്യ​ക്​​ത​മാ​കു​ന്ന​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മ​സ്​​ക​ത്ത്​: അറബ് ലോകത്തിന് ഇന്ത്യയുടെ സഹായഹസ്തത്തിന്റെ ഭാഗമായി ഒരു ല​ക്ഷം ഡോ​സ്​ കോ​വി​ഡ്​ വാ​ക്​​സി​ന്‍ ഒ​മാ​ന്​ കൈ​മാ​റി. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ മ​ു​നു മ​ഹാ​വ​റാ​ണ്​ ഒ​മാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ അ​ല്‍ സ​ഇൗ​ദി​ക്ക്​ വാ​ക്​​സി​ന്‍ ഒൗ​ദ്യോ​ഗി​ക​മാ​യി കൈ​മാ​റി​യ​ത്. പു​ണെ സി​റം ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ര്‍​മി​ച്ച ഒ​രു​ല​ക്ഷം ഡോ​സ്​ ഒാ​ക്​​സ്​​ഫ​ഡ്​/ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​നാ​ണ്​ ശ​നി​യാ​ഴ്​​ച രാ​ത്രി​യോ​ടെ മ​സ്​​ക​ത്തി​ലെ​ത്തി​ച്ച​ത്.

എന്നാൽ വാ​ക്​​സി​ന്‍ ല​ഭ്യ​മാ​ക്കി​യ​തി​ല്‍ ന​ന്ദി​യ​റി​യി​ച്ച ഡോ. ​അ​ല്‍ സ​ഇൗ​ദി ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ന​യ​ത​ന്ത്ര​ത്തെ ഇ​ത്​ ശ​ക്​​തി​പ്പെ​ടു​ത്തു​മെ​ന്നും പ​റ​ഞ്ഞു. ‘വാ​ക്​​സി​ന്‍ മൈ​ത്രി’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​മാ​ന്​ പു​റ​മെ യു.​എ.​ഇ, ബ​ഹ്​​റൈ​ന്‍ തു​ട​ങ്ങി നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഇ​ന്ത്യ വാ​ക്​​സി​ന്‍ അ​യ​ച്ചി​രു​ന്നു. കോ​വി​ഡ്​ മ​ഹാ​മാ​രി സ​മ​യ​ത്ത്​ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന്​ ന​ല്‍​കി​യ സം​ര​ക്ഷ​ണ​ത്തി​ന്​ സു​ല്‍​ത്താ​നും ഒ​മാ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​നും അം​ബാ​സ​ഡ​ര്‍ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. ഫൈ​സ​ര്‍ കോ​വി​ഡ്​ വാ​ക്​​സി​ന്‍ ആ​ദ്യ ഡോ​സാ​യി സ്വീ​ക​രി​ച്ച​വ​ര്‍​ക്ക്​ ആ​സ്​​ട്ര​സെ​ന​ക ര​ണ്ടാ​മ​ത്തെ ഡോ​സാ​യി സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന്​ ച​ട​ങ്ങി​നു​ശേ​ഷം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട്​ സം​സാ​രി​ക്ക​വെ ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read Also: ഇഷ്ടക്കാർക്ക് വാരിക്കോരി ഉന്നത പദവികൾ; ഉഷാ ടൈറ്റസിന് പുതിയ പദവി; വിവാദം

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വാ​ക്​​സി​ന്‍ ഉ​ല്‍​പാ​ദ​ക​രി​ല്‍ ഒ​രാ​ളാ​ണ്​ സി​റം ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്. ആ​സ്​​ട്ര​സെ​ന​ക എ​ല്ലാ​വ​ര്‍​ക്കും സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​താ​ണെ​ന്നും കാ​ര്യ​ക്ഷ​മ​ത​യും സു​ര​ക്ഷ​യും പ്ര​വ​ര്‍​ത്ത​ന​ഫ​ല​വു​മൊ​ക്കെ ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ ഉ​റ​പ്പു​വ​രു​ത്തി​യ​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​സ്​​ട്ര​സെ​ന​ക​യു​ടെ ര​ണ്ട്​ ഡോ​സു​ക​ള്‍​ക്കി​ട​യി​ല്‍ നാ​ലാ​ഴ്​​ച​യു​ടെ ഇ​ട​വേ​ള​യും ഉ​ണ്ടാ​യി​രി​ക്ക​ണം. കോ​വി​ഡിന്റെ പു​തി​യ വ​ക​ഭേ​ദ​ത്തി​ന്​ ഇ​പ്പോ​ഴു​ള്ള കോ​വി​ഡ്​ വാ​ക്​​സി​നു​ക​ളെ​ല്ലാം ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ്​ ആ​ദ്യ​ഘ​ട്ട പ​ഠ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ വ്യ​ക്​​ത​മാ​കു​ന്ന​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. നി​ല​വി​ല്‍ നാ​ലു പേ​ര്‍​ക്കാ​ണ്​ കോ​വി​ഡിന്റെ പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button