ന്യൂഡല്‍ഹി: സാധാരണക്കാരന്റെ തലയില്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുമെന്ന് പലരും കരുതി, അവരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ഇതൊരു സുതാര്യമായ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ഇതൊരു സുതാര്യമായ ബജറ്റാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബജറ്റിന്റെ സുതാര്യതയ്ക്കാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കിയത്. യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കിയും അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ മേഖലകള്‍ തുടങ്ങിയും ജീവിത സൗകര്യത്തിന് ഊന്നല്‍ നല്‍കിയുമുള്ള വളര്‍ച്ചയുടെ ആശയങ്ങളാണ് ബജറ്റിനുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമഗ്ര വികസനത്തിനായുള്ള ഈ ബജറ്റിന്റെ സഹായത്തോടെ സമ്പത്തും ആരോഗ്യവും വര്‍ദ്ധിപ്പിക്കും. അടിസ്ഥാന സൗകര്യമേര്‍പ്പെടുത്തുന്നതില്‍ കൂടുതല്‍ തുക നീക്കിവച്ചു.
Read Also : കര്‍ഷകരോടുള്ള മോദി സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത ഒരിക്കല്‍ കൂടി ബജറ്റിലൂടെ ബോദ്ധ്യമായിരിക്കുകയാണ് : അമിത് ഷാ
സമ്പത്തും ക്ഷേമവും വര്‍ദ്ധിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. വ്യക്തികള്‍ക്കും നിക്ഷേപകര്‍ക്കും വ്യവസായ മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കും ഇത് ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
Post Your Comments