220 വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ കാല്‍പ്പാദം കണ്ടെത്തി നാല് വയസ്സുകാരി. ലിലില വൈല്‍ഡര്‍ എന്ന കുട്ടിയാണ് ഈ അടയാളം കണ്ടെത്തിയത്. സൗത്ത് വേല്‍സിലെ ബാരി ബീച്ചിലൂടെ നടക്കുന്നതിടെയാണ് ലില്ലി കാല്‍പാടുകള്‍ കണ്ടത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബ്രിട്ടനില്‍ നിന്ന് കണ്ടെത്തുന്ന ഏറ്റവും കൃത്യമായ അടയാളമാണ് ഇതെന്നാണ് അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവഴി 220 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ദിനോസറുകളെക്കുറിച്ചുള്ള പഠനത്തിലേക്ക് വലിയ സാധ്യതയാണ് ലഭിച്ചിരിക്കുന്നത്.
ഡാഡി ലുക്ക് – ബീച്ചിലൂടെ നടക്കുന്നതിനിടെ ലില്ലി പിതാവ് റിച്ചാര്‍ഡിനോട് പറഞ്ഞു. അവിടെ നിന്ന് മകള്‍ കാണിച്ചുനല്‍കിയ അടയാളത്തിന്റെ ചിത്രമെടുത്ത റിച്ചാര്‍ഡ് വീട്ടിലെത്തി ഭാര്യയെ കാണിച്ചു. സംശയം തോന്നിയ ഇവര്‍ അധികൃതരെ അറിയിച്ചു. ഇത് അറിഞ്ഞതോടെ കാല്‍പ്പാട് അവിടെ നിന്ന് നീക്കം ചെയ്ത് പഠന വിധേയമാക്കാന്‍ വേല്‍സിനെ ബന്ധപ്പെട്ട വിഭാഗം തീരുമാനിച്ചു. ദിനോസറുകളുടെ കാല്‍പ്പാദത്തിന്റെ യഥാര്‍ത്ഥ ഘടന മനസ്സിലാക്കാന്‍ ഈ അടയാളം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
Post Your Comments