COVID 19KeralaLatest NewsNewsIndia

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള ജില്ലകളുടെ പട്ടികയിൽ എറണാകുളവും

കൊച്ചി : രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ കൊറോണ പോസിറ്റീവാകുന്ന ജില്ലകളുടെ പട്ടികയിൽ എറണാകുളവും. ജില്ലയിലെ ആകെ ജനസംഖ്യയിൽ ഇതുവരെ 3.29 ശതമാനം പേർക്കും രോഗം ബാധിച്ചു കഴിഞ്ഞു. 30 പേരിൽ ഒരാൾ രോഗബാധിതനാകുന്നു എന്നതാണ് എറണാകുളം ജില്ലയെ ആശങ്കയിലാക്കുന്നത്.

Read Also : യാത്രക്കിടെ വിമാനത്തി​ന് തീപിടിച്ചു , വിമാനം അടിയന്തരമായി തിരിച്ചിറക്കി

കൊറോണ വ്യാപനത്തിന്റെ തുടക്കത്തിൽ തന്നെ എറണാകുളം ജില്ല ആശങ്കയാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ആദ്യ ഘട്ടത്തിൽ മികച്ച രീതിയിൽ രോഗത്തെ പ്രതിരോധിച്ച എറണാകുളം ജില്ലയിൽ പിന്നീട് വൈറസ് പടർന്നു പിടിക്കുന്ന കാഴ്ചയാണ് കാണാനായത്. ഇതുവരെ 1,07,988 പേർക്ക് രോഗം ബാധിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button