Latest NewsUAENewsGulf

യുഎഇയില്‍ ബലാത്സംഗത്തിന് വധശിക്ഷ

അബുദാബി: യുഎഇയില്‍ ബലാത്സംഗത്തിന് വധശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിക്കുകയുണ്ടായി. 14 വയസ്സിന് താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കുന്നതാണ്. കുട്ടികളുടെയും അഗതികളുടെയും സംരക്ഷണത്തിന് നിലവിലുള്ള ജുവനൈല്‍ നിയമങ്ങള്‍ക്ക് പുറമെയാണ് ബലാത്സംഗത്തിന് വധശിക്ഷ ലഭിക്കുന്ന ഫെഡറല്‍ നിയമമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിക്കുകയുണ്ടായി.

ബലം പ്രയോഗിച്ച് സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതും ബലപ്രയോഗത്തിലൂടെ പുരുഷനുമായി പ്രകൃതിവിരുദ്ധ ബന്ധത്തിലേര്‍പ്പെടുന്നതും വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതേസമയം 14 വയസ്സില്‍ താഴെയുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ ബലപ്രയോഗം തെളിയിക്കേണ്ടതില്ല. നിഷ്‌കളങ്കത, മറവിരോഗം എന്നിവ മുതലാക്കി ലൈംഗിക അതിക്രമങ്ങള്‍ നടത്തിയാല്‍ വധശിക്ഷ ലഭിക്കാവുന്ന ബലാത്സംഗ കുറ്റമായി കണക്കാക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button