ന്യൂഡൽഹി : ഫിലിപ്പൈൻസിൽ കൊറോണ പ്രതിരോധ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടി ഇന്ത്യൻ വാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്. തദ്ദേശീയമായി നിർമ്മിച്ച കൊവാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനായാണ് കമ്പനി അനുമതി തേടിയിരിക്കുന്നത്. വാക്‌സിൻ ആഗോള വത്കരിക്കുന്നതിന്റെ ഭാഗമായാണ് ഭാരത് ബയോടെകിന്റെ നീക്കം.
ആദ്യമായാണ് ഭാരത് ബയോടെക് രാജ്യത്തിന് പുറത്ത് വാക്‌സിന്റെ ഉപയോഗത്തിനായി അനുമതി തേടുന്നത്. അനുമതി നൽകിയാൽ വാക്‌സിൻ ഡോസുകൾ ഇന്ത്യ ഫിലിപ്പൈൻസിന് നൽകും. വാക്‌സിൻ കയറ്റുമതി രംഗത്ത് പുതിയ സാദ്ധ്യത കൂടിയാണ് ഇതിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുക. ചൈനയിൽ നിന്നും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുമാണ് ഫിലിപ്പൈൻസ് വാക്‌സിൻ ഇറക്കുമതി ചെയ്യുന്നത്.
Post Your Comments