Latest NewsNewsIndiaCrime

ദളിത് യുവതിയെ നഗ്നയാക്കിയ ശേഷം ക്രൂരമായി മർദ്ദനത്തിന് ഇരയാക്കിയതായി പരാതി

ഉദയ്പൂർ: ദളിത് യുവതിയെ നഗ്നയാക്കിയ ശേഷം ക്രൂരമായി മർദ്ദനത്തിന് ഇരയാക്കിയതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. രാജസ്ഥാനിലെ ഛിറ്റോർഗഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. വാക്ക് തർക്കത്തെ തുടർന്ന് അയൽവാസികളായ ചന്ദി ഭായിയും മകൻ കിഷൻ തേലിയും ചേർന്നാണ് സ്ത്രീയെ പൊതുജനമധ്യത്തിൽ ആക്രമിച്ചത്. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു നഗ്നയാക്കിയുള്ള മർദ്ദനം തുടർന്നത്. നാട്ടുകാർ കണ്ടു നിന്നതല്ലാതെ അക്രമം തടയാൻ ശ്രമിച്ചില്ലെന്നും റിപ്പോർട്ടുണ്ട്.

സാരമായി പരിക്കേറ്റ സ്ത്രീയുടെ രണ്ട് കൈവിരലുകൾക്കും പൊട്ടലുണ്ട്.മർദനമേറ്റ സ്ത്രീയും മർദിച്ച സ്ത്രീയും മകനും അയൽവാസികളാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപും ഇവർ തമ്മിൽ ചെറിയ വാക്ക് തർക്കമുണ്ടായിരുന്നതാണ്. ഇതിന്റെ പ്രതികാരമായാണ് ക്രൂരമർനം എന്നാണ് വിവരം ലഭിക്കുന്നത്. ജനുവരി 28ന് ദളിത് സ്ത്രീ ഹാൻഡ് പമ്പിന് സമീപം നിന്ന് തുണി അലക്കുകയായിരുന്നു ഉണ്ടായത്. ഈ സമയം പ്രതികള്‍ ബൈക്കിൽ സ്ഥലത്തെത്തി. അമ്മയും മകനും ചേർന്ന് സ്ത്രീയുടെ വസ്ത്രം വലിച്ചുകീറുകയും തുടയിലും സ്വകാര്യ ഭാഗങ്ങളിലും മർദിക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button