Latest NewsNattuvarthaNews

മക്കളെ ഉപേക്ഷിച്ച് കാമുകന്റെകൂടെ പോയ യുവതി അറസ്റ്റിൽ

ആറ്റിങ്ങൽ∙ നാലും, എട്ടും വയസ്സുള്ള മക്കളെ ഭർതൃവീട്ടിൽ ഉപേക്ഷിച്ച് പത്തനംതിട്ട സ്വദേശിയായ കാമുകനൊപ്പം നാടുവിട്ട യുവതിയെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പത്തനംതിട്ട കൂടൽ സ്വദേശി അനിത (28) ആണ് പോലീസ് പിടിയിലായിരിക്കുന്നത്. മുദാക്കൽ കട്ടിയാട് ഉള്ള ഭർത്താവിന്റെ വീട്ടിൽ നിന്നും ഇക്കഴിഞ്ഞ 20 ന് ആണ് യുവതി നാട് വിടുന്നത്. 9 വർഷം മുൻപാണ് അനിതയെ കട്ടിയാട് സ്വദേശി വിവാഹം കഴിക്കുന്നത്.

യുവതിയെ കാമുകന്റെ ജോലി സ്ഥലമായ എറണാകുളം പനങ്ങാട് നിന്നും ആണ് പിടികൂടിയത്. ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ എസ്. ഷാജി , എസ് ഐ മാരായ എസ് സനൂജ് , കെ . ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button