Latest NewsIndiaNews

കോവിഡ് പ്രതിസന്ധിക്കിടയിലെ കേന്ദ്രബജറ്റിന് ഇത്തവണ പ്രത്യേകതകള്‍ ഏറെ

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി സമ്പദ് വ്യവസ്ഥയ്ക്കു മേല്‍ ഏല്‍പ്പിച്ച ആഘാതത്തിനിടയിലാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ബജറ്റിന് ഒട്ടേറെ പ്രാധാന്യമുണ്ട്. രാജ്യത്തിന്റെ വളര്‍ച്ച ഉറപ്പാക്കുന്ന ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്ക് തന്നെയായിരിക്കും ബജറ്റില്‍ മുന്‍ തൂക്കമെന്ന് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തിന്റെ വളര്‍ച്ച ഉറപ്പാക്കുന്ന ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്ക് തന്നെയായിരിക്കും ബജറ്റില്‍ മുന്‍ തൂക്കമെന്ന് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ മിനി ബജറ്റ് തന്നെയായിരുന്നുവെന്നും ഇവയുടെ തുടര്‍ച്ചയായിരിക്കും കേന്ദ്ര ബജറ്റ് എന്നും പ്രധാനമന്ത്രിയും വ്യക്തമാക്കിക്കഴിഞ്ഞു.

കൂടുതല്‍ പ്രഖ്യാപനങ്ങള്‍ക്കിടയുള്ള പ്രധാന മേഖലകള്‍ ഏതൊക്കെ?

ആരോഗ്യ മേഖല

അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ആരോഗ്യ മേഖലയിലെ ചെലവുകള്‍ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 4 ശതമാനമായി ഉയര്‍ത്തിയേക്കും. ഇതിനായുള്ള വിഹിതം ഉയരും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാതലത്തില്‍ ഈ രംഗത്ത് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ക്ക് ഇടയുണ്ട്.
പുതിയ പദ്ധതികള്‍ക്ക് പണം കണ്ടത്തുന്നതിന് ഹെല്‍ത്ത് ടാക്‌സ് ഉയര്‍ത്തിയേക്കും. നിലവില്‍ വരുമാനത്തിന്റെ 1 ശതമാനമാണ് ഹെല്‍ത്ത് ടാക്‌സ്. കോര്‍പ്പറേറ്റ് നികുതിയില്‍ നിന്നും അധിക വിഹിതം ഈടാക്കാനിടയുണ്ട്.

സ്വകാര്യവല്‍ക്കരണം

ഊര്‍ജ്ജം, ഖനനം, ബാങ്കിംഗ് തുടങ്ങിയ മേഖലകളിലെ സ്വകാര്യവല്‍ക്കരണവും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയ്ക്കുള്ള നടപടികളും വേഗത്തിലാക്കിയേക്കും.എല്‍ഐസി ഓഹരി വില്‍പ്പനയിലൂടെയുള്‍പ്പെടെ 4,000 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

 

ആദായ നികുതിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമോ?

ആദായ നികുതി സ്ലാബുകളിലെ മാറ്റം നികുതി ദായകരുടെ നാളുകളായുള്ള ആവശ്യമാണ്. ആദായ നികുതി നല്‍കേണ്ട വരുമാന പരിധി ഉയര്‍ത്തണമെന്നാണ് ആവശ്യം. എന്നാല്‍ കാര്യമായ പരിഷ്‌കരണങ്ങള്‍ക്ക് ഇടയില്ലെന്നാണ് സാമ്പത്തിക സര്‍വേ നല്‍കുന്ന സൂചനകള്‍. അതേസമയം വലിയ വോട്ടുബാങ്കുകളായ മദ്ധ്യവര്‍ഗ ഇടത്തരക്കാരെ നിരാശപ്പെടുത്താതെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഇളവുകള്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ചേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button