Latest NewsKeralaNattuvarthaNews

ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടയിൽ അപകടം ; 5 പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസ് തെങ്ങിൽ ഇടിച്ചു 5 ജീവനക്കാർക്ക് പരുക്കേറ്റു

വെള്ളനാട്: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് തെങ്ങിൽ ഇടിച്ചു 5 ജീവനക്കാർക്ക് പരുക്കേറ്റു. വാഹനം ഓടിച്ചിരുന്ന വെഹിക്കിൾ സൂപ്പർ വൈസർ എം.എസ്.മാത്യു, ചാർജ്മാൻ റഷീദ്, അസിസ്റ്റന്റ് ‍ഡിപ്പോ എൻജിനീയർ ശ്യാംകുമാർ, ഡ്രൈവർ ബി.ബിനു, മെക്കാനിക് ഷാജി എന്നിവർക്കാണ് പരുക്കേറ്റത്. തകരാർ പരിഹരിച്ച ശേഷം ഓടിച്ചു നോക്കുന്നതിനിടെയിലായിരുന്നു അപകടം.

11ന് കുതിരകുളം ഭഗവതിപുരം റോഡിൽ മേലേകോണത്ത് വെച്ചായിരുന്നു സംഭവം. വെള്ളനാട് കെഎസ്ആർടിസി ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതോടെ ബസ് ഇടതുവശത്തെ കല്ലിലും തുടർന്ന് നിയന്ത്രണം വിട്ട് വലതു വശത്തെ ഓടയിൽ ഇറങ്ങി തെങ്ങിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button