കോട്ടക്കൽ: കടലുണ്ടിപ്പുഴയിൽ വെന്നിയൂരിന് സമീപം പെരുമ്പുഴ കടവിൽ യുവാവ് മുങ്ങി മരിച്ചു. തെന്നല അറക്കൽ സ്വദേശി നെച്ചിയിൽ അബ്ദുറസാക്കിന്‍റെ മകൻ സമീറാണ് (20) മുങ്ങി മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു ഉണ്ടായത്. ഫയർഫോഴ്സ്, കോട്ടക്കൽ പൊലീസ്, നാട്ടുകാർ എന്നിവർ തിരച്ചിൽ നടത്തി കണ്ടെടുത്തമൃതദേഹംതിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം.
Post Your Comments